CrimeDeathEditor's Choice
പെരിയ ഇരട്ടക്കൊലപാതകം: ഹർജി പരിഗണിക്കുന്നത് മാറ്റി വച്ചു.

പെരിയ ഇരട്ടക്കൊലപാതക കേസിൽ ഹർജി പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചു. മറ്റൊരു ദിവസത്തേക്ക് പരിഗണിക്ക ണമെന്ന് കക്ഷികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മാറ്റിയത്. കേസിൽ സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഹർജിയാണ് സുപ്രിംകോടതിയുടെ മുന്നിലുള്ളത്.
ഇന്ന് കേസ് പരിഗണിച്ചപ്പോൾ സിബിഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തക്ക് ഹാജരാകാനായില്ല. സിബിഐ ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ലെന്ന് നിലപാട് സംസ്ഥാന സർക്കാർ ആവർത്തിച്ചു. എന്നാൽ, സിബിഐയുടെ നിലപാട് അറിയാതെ വ്യക്തത വരുത്താനാവില്ലെന്ന് ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ ബഞ്ച് ഇന്നും നിരീക്ഷിച്ചു. വിഷയത്തിൽ സിബിഐയുടെ നിലപാട് സുപ്രിംകോടതി തേടിയിരുനെങ്കിലും ഇതുവരെയും സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ല.