തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ കുറവ് വന്നതോടെ കേരളത്തിലെ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ആഭ്യന്തര ടൂറിസത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ മലയാളികളടക്കം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കോവിഡിന് മുന്‍പ് അന്യ സംസ്ഥാന വിനോദ സഞ്ചാരികളാണ് പ്രധാനമായും കേരളത്തിലേക്ക് എത്തിയത്.
കോവിഡ് നിയന്ത്രണം വന്നതോടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടായി. എന്നാല്‍, മലയാളികളുടെ യാത്രകള്‍ വര്‍ദ്ധിക്കുകയും ചെയ്തു.
കഴിഞ്ഞ നാല് മാസത്തെ കണക്കുകള്‍ പ്രകാരം, 37.94 വിനോദ സഞ്ചാരികളാണ് കേരളത്തിലെ വിവിധ ഇടങ്ങള്‍ സന്ദര്‍ശിച്ചത്. ഇതില്‍ 29.46 ലക്ഷം പേരും മലയാളികളാണ്.
Post Your Comments