കൊച്ചിയില്‍ വന്‍ ചന്ദനവേട്ട; അഞ്ച് പേര് കസ്റ്റഡിയില്‍

കൊച്ചി: പനമ്പള്ളി നഗറിലെ വാടക വീട്ടില്‍ നിന്ന് 92 കിലോ ചന്ദനം പിടികൂടി. വില്‍ക്കാനായി വച്ചിരുന്ന ചന്ദനം വനംവകുപ്പ് ഫ്ളൈയിംഗ് സ്ക്വാഡാണ് പിടികൂടിയത്. സംഭവത്തില്‍ അഞ്ച് പേരെ കസ്റ്റഡിയില്‍ എടുത്തു. നാല് ഇടുക്കി സ്വദേശികളും ഒരു താമരശേരി സ്വദേശിയുമാണ് പിടിയിലായത്.
സാജു സെബാസ്റ്റ്യന്‍ എന്നയാളാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. വനം വകുപ്പ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വെട്ടിയിട്ട നിലയിലായിരുന്നു തടികള്‍ കണ്ടെത്തിയത്. ഇടുക്കിയിലെ സ്വകാര്യ തോട്ടിത്തില്‍ നിന്നാണ് ചന്ദനത്തടികള്‍ കൊണ്ടുവന്നതെന്നാണ് പ്രതികളുടെ മൊഴി.
വാടക വീട്ടില്‍ ചന്ദന കച്ചവടം നടക്കുന്നുതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി എത്തിയതെന്ന് റേഞ്ച് ഓഫീസര്‍ അറിയിച്ചു. കസ്റ്റഡിയിലെടുത്തിരിക്കുന്ന അഞ്ച് പേരില്‍ മൂന്ന് പേര് ചന്ദനം വാങ്ങാന്‍ എത്തിയവരാണെന്നാണ് വിവരം.