
ന്യൂഡല്‍ഹി: റമദാനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇളവുമായി ബിഹാര്‍ സര്‍ക്കാര്‍. ഇസ്ലാം മത വിശ്വാസികളായ ജീവനക്കാര്‍ക്ക് ജോലിക്ക് ഒരു മണിക്കൂര്‍ നേരത്തെ വരാനും ജോലി ഒരു മണിക്കൂര്‍ മുന്‍പേ അവസാനിപ്പിച്ച് മടങ്ങാനും അനുമതി നല്‍കി. ഇളവ് നല്‍കിയ തീരുമാനത്തെ എതിര്‍ത്ത് ബിജെപി രംഗത്തെത്തി. ഒരു വിഭാഗത്തിന് മാത്രം ഇത്തരത്തിലൊരു ആനുകൂല്യം നല്‍കുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നും നവരാത്രി പോലുള്ള വിശേഷ ദിവസങ്ങളില്‍ ഹിന്ദുക്കള്‍ക്കും ഇളവുകള്‍ ലഭിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.
വോട്ടിന് വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനമെന്നും ബിജെപി കുറ്റപ്പെടുത്തി. എന്നാല്‍ സര്‍ക്കാറെടുത്ത നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പറഞ്ഞു.
Post Your Comments