ഫോട്ടോ ഫിനിഷിൽ ബിഹാർ എൻ ഡി എ ഭരിക്കും.

പാട്ന / വോട്ടെടുപ്പിലും, വോട്ടെണ്ണലിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ബിഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് വിജയം. കേവലം 15 സീറ്റുകളുടെ വ്യത്യാസത്തിലാണ് ബീഹാറിൽ ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ ഭരണം പിടിച്ചത്. തെരെഞ്ഞെടുപ്പിൽ 243 അംഗ സഭയിൽ എൻഡിഎ 125 സീറ്റുകൾ നേടി(122 സീറ്റാണ് കേവലഭൂരിപക്ഷം). ആർജെഡി നയിക്കുന്ന മഹാസഖ്യം 110 സീറ്റുകളിൽ വിജയിച്ചു. 75 സീറ്റുകൾ നേടി തേജസ്വി പ്രതാപിന്റെ ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ആദ്യ മണിക്കൂറുകളിൽ ആർജെഡി നേതൃത്വം നൽകുന്ന മഹാസഖ്യം വലിയ മുന്നേറ്റമാണ് നടത്തിയത്. കേവലഭൂരിപക്ഷമായ 122ലേക്ക് മഹാസഖ്യത്തിന്‍റെ ലീഡ് നില എത്തിയിരുന്നു. എന്നാൽ പിന്നീട് ബിജെപിയുടെ കുതിപ്പ് ആരംഭിച്ചു. വിരലിൽ എണ്ണാവുന്ന ഭൂരിപക്ഷം കൊണ്ട് എൻ ഡി എ ക്ക് ഭരിക്കാമെങ്കിലും, ഒറ്റക്ക് മത്സരിച്ച് വിജയിച്ച 8 പേരുടെ നിലപാട് ഭരണത്തിൽ പ്രതിഫലിക്കും.
2015ലെ തെരഞ്ഞെടുപ്പിൽ 71 സീറ്റുകളുണ്ടായിരുന്ന സ്ഥാനത്ത് നിന്നാണ് ജെഡിയു 43 ലേക്ക് എത്തിയിരിക്കുന്നത്. ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കാനായി. 74 സീറ്റുകൾ ബി ജെ പി കൈയ്യിലാക്കി. തേജസ്വി യാദവിന്‍റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട ആർജെഡിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. 2015ൽ 80 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ പാർട്ടി നിലവിൽ 76 സീറ്റുകളാണ് ലഭിച്ചത്.
കഴിഞ്ഞതവണ 27 സീറ്റുണ്ടായിരുന്ന കോൺഗ്രസ് ഇത്തവണ 70 സീറ്റുകളിൽ മത്സരിച്ചെങ്കിലും, വിജയിക്കാനായത് 19 സീറ്റുകളാണ് നേടാനായത്. മഹാസഖ്യത്തിനൊപ്പം മത്സരിച്ച ഇടതുപാർട്ടികൾക്ക് വലിയ മുന്നേറ്റം കാഴ്ചവയ്ക്കാനായി. 29 സീറ്റുകളിൽ മത്സസരിച്ച ഇടത് പാർട്ടികൾക്ക് പതിനാറു സീറ്റുകൾ നേടാനായി. ഇതിൽ സിപിഐഎംഎൽ സ്ഥാനാർത്ഥികളാണ് കൂടുതൽ സീറ്റുകളിൽ വിജയം കണ്ടത്. ആറ് സീറ്റുകളിൽ മത്സരിച്ച സിപിഐക്ക് മൂന്ന് സീറ്റുകളും, നാല് സീറ്റുകളിൽ മത്സരിച്ച സിപിഎംന് രണ്ട് സീറ്റുകളും കിട്ടി. ചിരാഗ് പാസ്വാന്‍റെ എൽജെപിക്ക് ഒരു സീറ്റ് നേടാൻ കഴിഞ്ഞു.