ബിജു പ്രഭാകറിന്റേത് അച്ചടക്കലംഘനം, കെഎസ്ആർടിസി തലപ്പത്ത് നിന്ന് മാറ്റണമെന്ന് കാനം രാജേന്ദ്രൻ
NewsKerala

ബിജു പ്രഭാകറിന്റേത് അച്ചടക്കലംഘനം, കെഎസ്ആർടിസി തലപ്പത്ത് നിന്ന് മാറ്റണമെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: ബിജു പ്രഭാകറിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കൂടിയായ അദ്ദേഹത്തിന്റെ നിലപാട് അച്ചടക്ക ലംഘനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. സ്വകാര്യവത്കരണം എല്‍.ഡി.എഫ്. നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ എസ് ടി എ സംഘ് സംസ്ഥാന സമ്മേളന വേദിയിലെ ബിജു പ്രഭാകറിന്റെ പ്രസംഗത്തെ തുടർന്നായിരുന്നു കാനത്തിന്റെ പ്രതികരണം.

പൊതുമേഖല സ്വകാര്യവൽക്കരണത്തെ ബിജു പ്രഭാകർ പിന്തുണയ്ക്കുന്നുവെന്ന് കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി. ഇത് എൽഡിഎഫിന്റെ നയമല്ല. ബി.എം.എസ്. പോലും സ്വകാര്യവത്കരണനയത്തിന് എതിരായ നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ ഒരു ഉദ്യോഗസ്ഥന്‍ അതിനെ സ്വാഗതം ചെയ്യുകയും സ്വകാര്യവത്കരണം മാത്രമേ പരിപാരമുള്ളൂ എന്ന് പറഞ്ഞതും മിനിമം ഭാഷയില്‍ അച്ചടക്കലംഘനമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന വിഷയത്തിലും കാനം രാജേന്ദ്രൻ തന്റെ നിലപാട് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഓർഡിനൻസ് ഏത് രീതിയിൽ വേണമെന്ന് തീരുമാനിക്കാൻ സംസ്ഥാന സർക്കാരിന് സ്വാതന്ത്ര്യമുണ്ടെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.

Related Articles

Post Your Comments

Back to top button