കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
NewsKerala

കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കോഴിക്കോട്: നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബേപ്പൂര്‍ സ്വദേശി അര്‍ജുനാണ്(22) മരിച്ചത്. ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെയായിരുന്നു അപകടം. ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവിന് മുകളിലേക്ക് പോസ്റ്റ് ഒടിഞ്ഞുവീഴുകയായിരുന്നു. ആദ്യം താലൂക്ക് ആശുപത്രിയിലെത്തിച്ചു.

തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. പോസ്റ്റ് നീക്കം ചെയ്യാന്‍ പലപ്പോഴായി ആവശ്യപ്പെട്ടിരുന്നെങ്കിലും ചെയ്തില്ല. പോസ്റ്റ് മാറ്റിയിടുന്ന ജോലികള്‍ തുടങ്ങിയപ്പോള്‍ വേണ്ടത്ര മുന്‍കരുതലോടെ ഇത് ചെയ്തില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.

Related Articles

Post Your Comments

Back to top button