
തളിപ്പറമ്പ്: മന്നയില്‍ ബസ് നിയന്ത്രണം വിട്ട് ബൈക്ക് യാത്രികന് മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ റിമാന്റില്‍. സംഭവത്തില്‍ ബസ് ഡ്രൈവര്‍ വായാട്ട്പറമ്പിലെ വിനോദ് മാത്യുവിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലും ബൈക്കിലുമിടിച്ചാണ് അപകടം നടന്നത്. കണ്ണപുരം ഇടക്കേപ്പുറം വടക്ക് സി. സോമനാണ് മരിച്ചത്. ഇയാള്‍ക്കൊപ്പം ബൈക്കില്‍ ഉണ്ടായിരുന്ന യാത്രികന് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
Post Your Comments