അനൂപ് മുഹമ്മദിന്റെ ബോസ് ബിനീഷ് തന്നെ.

ബംഗളൂരു സിനിമാ ലഹരിമരുന്നു കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ അനൂപ് മുഹമ്മദ് തന്റെ മൊഴികളിൽ പറഞ്ഞട്ടുള്ള ബോസ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കൊടിയേരി തന്നെ. തന്റെ ബോസ് ബിനീഷാണെന്ന് അനൂപ് മുഹമ്മദ് മൊഴി നല്‍കിയിരുന്നതാണ് എൻഫോഴ്‌സ്‌മെന്റ് സ്ഥിരീകരിച്ചിരിക്കുന്നത്. ബിനീഷ് കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനു നല്‍കിയ മൊഴിയുടെ പകര്‍പ്പ് എന്‍സിബി ആവശ്യപ്പെട്ടുണ്ട്. ബിനീഷിന്റെ സാമ്പത്തിക സ്രോതസുകൾ പറ്റിയുള്ള മൊഴികൾ എന്‍ഫോഴ്‌സമെന്റ് വിശ്വസിക്കുന്നില്ല. സ്രോതസ്സുകളെക്കുറിച്ച് ചോദിക്കുമ്പോൾ , താന്‍ ഒരു റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ ആണെന്നും അത്തരത്തിലാണ് പണം ലഭിക്കുന്നതെന്നുമായിരുന്നു ബിനീഷ് പറഞ്ഞിരുന്നത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ഏതൊക്കെയെന്നും എത്ര തുക കിട്ടിയെന്നും ഉള്‍പ്പെടെയുള്ള കണക്കുകള്‍ ബിനീഷ് ഈ സാഹചര്യത്തിൽ വ്യക്തമാക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ബിനീഷ് കോടിയേരിയുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് കൂടുതല്‍ അന്വേഷണം നടത്താനിരിക്കുകയാണ്. ബംഗളൂരു മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും തമ്മില്‍ ലക്ഷങ്ങളുടെ പണമിടപാട് നടത്തിയതായി എന്‍ഫോഴ്സ്മെന്‍റ് കണ്ടെത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യലിന്‍റെ വിശദാംശങ്ങള്‍ ഇ.ഡിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ നാല് വര്‍ഷം ബിനീഷ് നടത്തിയ പണമിടപാടാണ് ഇ.ഡി അന്വേഷിക്കുന്നത്. അനൂപിന് പണം കടമായാണ് നല്‍കിയതെന്നാണ് ബിനീഷ് പറഞ്ഞത്. എന്നാല്‍ അനൂപ് തിരിച്ചുനല്‍കിയതിന്‍റെ തെളിവൊന്നും ഇതുവരെ കിട്ടിയിട്ടില്ല. ഇത്തരം കാര്യങ്ങളും ഹവാല ഇടപാട് നടന്നോ എന്നും പരിശോധിക്കും. ഇ.ഡി ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാനിരിക്കുകയാണ്. നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും മൊഴി പരിശോധിക്കുന്നത് ബിനീഷിനെ ചോദ്യംചെയ്യാന്‍ വേണ്ടിയാണ്.
ചോദ്യംചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും മൊഴികള്‍ അവലോകനം ചെയ്തശേഷം വീണ്ടും വിളിപ്പിക്കുമെന്നുമാണ് ഇ ഡി പറഞ്ഞിട്ടുള്ളത്. ഇതിനിടെ ബിനീഷ് കോടിയേരി നല്‍കിയ മൊഴിയുടെ പശ്ചാത്തലത്തില്‍ ബിനീഷിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനുള്ള നീക്കമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്നത്. ബിനീഷിന്റെ ബിനാമി ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണമാണ് ഇതിനു പിന്നിലുള്ളത്. തിരുവനന്തപുരത്തെ യു.എ.എഫ്.എക്‌സ് സൊല്യുഷ്യന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി ബിനീഷിനുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ബിനീഷിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നത്.
ബിനീഷിന് മേല്‍ കരിനിഴല്‍ പോലെ ദേശീയ അന്വേഷണ ഏജന്‍സികള്‍ പിടി മുറുക്കിയിരിക്കുകയാണ്. സഹായിച്ചവര്‍ തന്നെ കുരുക്കാവുന്ന അവസ്ഥയിലാണ് ഇപ്പോൾ ബിനീഷ്. വിവിധ ആവശ്യങ്ങള്‍ക്കായി ബിനീഷ് കോടിയേരിയുടെ പണവും സ്വാധീനവും ഉപയോഗിച്ചവര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുൻപാകെ തള്ളിപ്പറയുമോ ഭീതിയാണ് ബിനീഷിനുള്ളത്.ബിനീഷിനെ രാഷ്ട്രീയമായും, അല്ലാതെയും ഉപയോഗപ്പെടുത്തിയവരുടെ ഫോണ്‍ വിവരങ്ങൾ ഇ.ഡിക്കു ലഭിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച് ബിനീഷ് നല്‍കിയ മൊഴികള്‍ ഇ ഡി വിശദമായി പരിശോധിക്കുകയാണ്. കക്ഷിഭേദമെന്യേ ബിനീഷിന്റെ സഹായം നിരവധിപേർ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഉന്നതര്‍ക്കു ചെയ്തുകൊടുത്ത സഹായങ്ങള്‍ ചോദ്യം ചെയ്യലില്‍ ബിനീഷ് സമ്മതിച്ചതായും വിവരമുണ്ട്. സ്വര്‍ണം, ലഹരിക്കടത്ത് കേസുകളില്‍ ബിനീഷിനു നേരിട്ടു പങ്കുള്ളതായി വിവരം ലഭിച്ചിട്ടില്ലെങ്കിലും, രണ്ട് കേസിലെയും പ്രതികളുമായുള്ള ബന്ധം ബിനീഷ് സമ്മതിച്ചിട്ടുണ്ട്. സ്വാധീനമുപയോഗിച്ചു പലര്‍ക്കുവേണ്ടിയും ശിപാര്‍ശ ചെയ്തതിന്റെ പേരില്‍ ലഭിച്ച കമ്മിഷനാണു ബിനീഷിന്റെ സമ്പാദ്യങ്ങളെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. കടമായും ബിസിനസ് പങ്കാളിയെന്ന നിലയിലും ബിനാമിയായും ബിനീഷ് പലര്‍ക്കും പണം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഫോണ്‍ രേഖകളില്‍നിന്നു ബിനീഷിന്റെ ബന്ധങ്ങള്‍ മുഴുവൻ കണ്ടെത്തിയിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷ് കേരളം വിട്ട ജൂലൈ 10ന് ബംഗളുരു മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദും ബിനീഷും 23 തവണയാണ് ഫോണില്‍ ബന്ധപ്പെട്ടിട്ടുള്ളത്. സ്വര്‍ണക്കടത്തിനു ബിനീഷും പണം മുടക്കിയിട്ടുണ്ടെന്ന് ഇ.ഡി. സംശയിക്കുന്നുടെങ്കിലും ഈ കാര്യം, കെ.ടി. റമീസ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ശരിവെച്ചിട്ടില്ല. പിടിയിലായവര്‍ 50 ലക്ഷത്തില്‍ താഴെ മാത്രം പണം മുടക്കിയവരാണെന്നാണു മൊഴി. നയതന്ത്രമാര്‍ഗത്തില്‍ കടത്തിയ 14 കോടി രൂപയുടെ 30 കിലോ സ്വര്‍ണം വാങ്ങാന്‍ ഉന്നതര്‍ പണം മുടക്കിയിട്ടുണ്ട്. സൗഹൃദത്തിന്റെ പേരിലാണു പലർക്കും സഹായങ്ങള്‍ നല്‍കിയതെന്നാണു ബിനീഷിന്റെ മൊഴി പറയുന്നത്. പ്രമാദമായ പല കേസുകളിലും ബിനീഷ് ഇടനിലക്കാരനായിരുണൂവെന്നും വിവരം ഉണ്ട്. സ്വര്‍ണം, ലഹരിക്കടത്ത് പ്രതികള്‍ക്കു കേരളത്തിലെ ലഹരിസിനിമഹവാല ഇടപാടുകളുമായി ബന്ധമുണ്ടെന്നു മൊഴികളും രേഖകളും വ്യക്തമാക്കുന്നുണ്ട്. പിടിയിലായവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലും ഇത്തരം ബന്ധങ്ങള്‍ പറയുന്നു. പല സിനിമകളിലും ബിനീഷ് നേരിട്ടല്ലാതെ പണം മുടക്കിയിട്ടുണ്ടെന്നും, അന്വേഷണ സംഘം സംശയിക്കുന്നു. ബിനീഷ്, സ്വപ്‌ന, റമീസ്, മയക്കുമരുന്ന് കേസിലെ പ്രതി റിജേഷ് രവീന്ദ്രന്‍ എന്നിവരുമായി അടുത്ത സൗഹൃദമുണ്ടെന്ന് അനൂപ് മുഹമ്മദ് അന്വേഷണ ഏജന്‍സിക്കു മൊഴിനല്‍കിയിരുന്നതാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള സെക്ഷന്‍ 50 അനുസരിച്ചുള്ള മൊഴിയാണ് ബിനീഷില്‍നിന്ന് എടുത്തത്. കോടതിയില്‍ തെളിവുമൂല്യമുള്ളതാണ് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ നല്‍കുന്ന ഈ മൊഴി. പിന്നീട് ബിനീഷിനു മാറ്റിപ്പറയാനാകില്ല. ബിനീഷിനോട് ചോദിക്കുന്നതെല്ലാം കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് രേഖപ്പെടുത്തുകയാണു ചെയ്തത്. ഒരാഴ്ചക്കുള്ളിൽ ബിനീഷിന്റെ മൊഴി പരിശോധിച്ചശേഷം ഇ.ഡി. വീണ്ടും ചോദ്യംചെയ്യാനിറയ്ക്കുകയാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെയും വീണ്ടും ചോദ്യംചെയ്യാനല്ല സാധ്യതയും കാണുന്നു.