ബിനീഷ് കോടിയേരി ലഹരിക്കടത്ത് നടത്തി, 5.17 കോടി ഇറക്കി, ശിവശങ്കറിന്റെ ഡ്രാമ ബിനീഷും പയറ്റി, ഏശിയില്ല.

ബിനീഷ് കോടിയേരി കുടുങ്ങി, ബിനീഷ് ലഹരിക്കടത്ത് നടത്തിയാതായി ഇ ഡി യുടെ കൈയ്യിൽ ക്‌ളീൻ കട്ട് തെളിവുകൾ. മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം ശിവശങ്കർ അന്വേഷണ ഉദ്യോഗസ്ഥർമാർക്ക് മുന്നിൽ പയറ്റിയ ദേഹാസ്വാസ്ഥ്യം ബിനീഷ് കോടിയേരിയും പയറ്റി നോക്കിയിട്ട് ഫലം കണ്ടില്ല. കോടതി അതിലൊന്നും വീണില്ല. 5.17 കോടി രൂപയാണ് മയക്ക് മരുന്ന് ബിസിനസിന് ബിനീഷ് ഇറക്കിയ തെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതി മുമ്പാകെ പറഞ്ഞിരിക്കുന്നു. പണത്തിന്റെ കണക്കുകൾ മുഴുവൻ ഇ ഡി എടുത്തിട്ടുണ്ട്.
ബിനീഷ് പണം ലഹരി കച്ചവടത്തിനായാണ് കൊടുത്തതെന്ന് മൊഴിയും ഇ ഡി ശേഖരിച്ചിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി കണക്കിൽപെടാത്ത കോടികൾ ഇറക്കി ലഹരി ബിസിനസ് നടത്തിയെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്ഥിരീകരി ച്ചിരിക്കുന്നത്. കേസിൽ എൻ സി ബി യും ബിനീഷിനെ പ്രതി ചേർത്ത് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
അടുത്ത ശനിയാഴ്ച വരെയാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്. ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച്ചയും ചോദ്യം ചെയ്യുന്നത് തുടരും. ഏഴ് വർഷത്തിനിടെ ബിനീഷ് അനൂപിന് നൽകിയത് അഞ്ച് കോടി 17 ലക്ഷം രൂപയാണ്. ഇത് ലഹരിക്കടത്തിലൂടെ സമ്പാദിച്ചതാണെന്നും ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്. ബിനീഷ് കോടിയേരി ലഹരിക്കടത്ത് നടത്തിയതായി മൊഴി ലഭിച്ചിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചതോടെ ബിനീഷിനു കൂടുതൽ കുരുക്കുകൾ മുറുകിയിരി ക്കുകയാണ്.
ലഹരിമാഫിയക്ക് സാമ്പത്തിക സഹായം ചെയ്തതിനാണ് നിലവിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ബിനീഷിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
എന്നാൽ, മയക്കു മരുന്ന് ലോബിക്ക് പണം നൽകി ബിനീഷ്, മയക്ക് മരുന്ന് കച്ചവടം നടത്തികയായിരുന്നു എന്നാണ് എൻ സി ബി ഇതിനെ കാണുന്നത്. അതുകൊണ്ടു തന്നെ എൻ സി ബിയുടെ മയക്ക് മരുന്ന് കേസിൽ ബിനീഷിനെ മുഖ്യ പ്രതിയാക്കാനുള്ള സാധ്യത ഏറിയിയിരി ക്കുകയാണ്. ബിനീഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ എൻ സി ബി യും ഇതോടെ ശ്രമം തുടങ്ങി.
ബിനീഷ് വരുമാന നികുതി വകുപ്പിന് നല്‍കിയ കണക്കുകൾ മുഴുവൻ പൊരുത്തക്കേടുകളാണ് ഉള്ളത്. ബിനീഷ് ലഹരിക്കടത്ത് നടത്തിയെന്ന് മൊഴിയുണ്ട്. ബിനീഷിന് നിക്ഷേപമുള്ള കമ്പനികളെ കുറിച്ച് അന്വേഷണം നടത്തണമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബംഗളൂരു സെഷന്‍സ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞിട്ടുണ്ട്. ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടെന്നും ജാമ്യം അനുവദിക്കണമെന്നുമുള്ള ബിനീഷിന്റെ അപേക്ഷ കോടതി ഈ സാഹചര്യത്തിൽ തള്ളുകയായിരുന്നു. ബിനീഷിനെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ നിന്നുള്ള പരിശോധനാ റിപ്പോർട്ടിൽ ബിനീഷ് പറയുന്നപോലെ ശാരീരിക പ്രശ്നങ്ങൾ ഉള്ളതായി പറഞ്ഞിട്ടില്ല. ഈ റിപ്പോർട്ടും ഇ.ഡി കോടതിയില്‍ ഹാജരാക്കിയിരുന്നു. അതേസമയം, ബിനീഷിനെ കാണാന്‍ അനുവദിക്കണമെന്ന് കാണിച്ച് സഹോദരന്‍ ബിനോയ് കോടിയേരി നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി മാറ്റിവെക്കുകയാണ് ഉണ്ടായത്. ജാമ്യാപേക്ഷ നിലനില്‍ക്കുന്നതിനാല്‍ ഹര്‍ജി പരിഗണിക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതി പറഞ്ഞത്.