പുതിയ കേന്ദ്ര നിയമഭേദഗതി ബിനീഷ് കോടിയേരിക്ക് കുരുക്കാകും.

രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തകര്‍ക്കുന്ന ഏതുതരം ഇടപെടലുകളും യുഎപിഎയുടെ പരിധിയില്‍ വരുമെന്ന
പുതിയ കേന്ദ്ര നിയമഭേദഗതി ബിനീഷ് കോടിയേരിക്ക് കുരുക്കാകുമോ. കേന്ദ്രത്തിന്‍റെ പുതിയ നിയമഭേദഗതി പ്രകാരം ബിനീഷിനെതിരെ യുഎപിഎ ചുമത്താനുള്ള സാധ്യതയേറെയാണ്. റിയല്‍ എസ്റ്റേറ്റിലൂടെയാണ് താന്‍ പണം സമ്പാദിച്ചതെന്ന് ഇ.ഡിക്ക് ബിനീഷ് തന്നെ നൽകിയ മൊഴി നല്‍കി വെട്ടിലായതോടെ, ബിനീഷിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും എന്‍ഫോഴ്സ്മെന്റ് ഇപ്പോൾ അന്വേഷിക്കുകയാണ്.
ബിനീഷ് നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ സംശയം ഉണ്ടായതിനെ തുടര്‍ന്നാണ് 11 മണിക്കൂറോളം ഇ ഡി ചോദ്യം ചെയ്തത്. ബിനീഷിന്റെ ഭൂസ്വത്തുക്കളുടെ കൈമാറ്റം നിരോധിച്ച് രജിസ്ട്രേഷന്‍ വകുപ്പിന് കഴിഞ്ഞ ദിവസം ഇ.ഡി നോട്ടീസും നല്‍കിയിരുന്നു. രാജ്യത്തെ സാമ്പത്തിക മേഖലയെ തകര്‍ക്കുന്ന ഇടപാടുകളില്‍ യുഎപിഎ നിയമം ചുമത്താമെന്ന നിയമഭേദഗതി ബിനീഷിന് കുരുക്കാവാനുള്ള സാധ്യതയുണ്ട്. ഇടപാടുകളില്‍ വ്യക്തത വരുത്താന്‍ ബിനീഷിന് കഴിഞ്ഞില്ലെങ്കില്‍ യുഎപിഎ ഉപയോഗിക്കാന്‍ അന്വേഷണസംഘത്തിന് കഴിയും.