കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ കോടതിയിൽ കുറ്റപത്രം വായിച്ച് കേട്ടു.
KeralaCrime

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ കോടതിയിൽ കുറ്റപത്രം വായിച്ച് കേട്ടു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ വിചാരണക്കോടതിയിൽ കുറ്റപത്രം വായിച്ച് കേൾപ്പിച്ചു. ആയിരം പേജുകളുള്ള കുറ്റപത്രമാണ് വായിച്ചു കേൾപ്പിച്ചത്. കേസിലെ കുറ്റം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നിഷേധിച്ചു. തനിക്കതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ഫ്രാങ്കോ കോടതിയില്‍ പറഞ്ഞത്. കേസിന്റെ വിചാരണ അടുത്തമാസം 16ന് ആരംഭിക്കും. ചുമത്തപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍ പ്രതി നിഷേധിച്ചതിനെ തുടര്‍ന്നാണ് കേസ് വിചാരണക്കായി മാറ്റി വെച്ചത്. പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ ആകും 16ന് ആദ്യം വിസ്‌തരിക്കുക. ദൈവത്തിന്റെ മുന്നിലുള്ള സത്യം കോടതിയിലൂടെ തെളിയിക്കപ്പെടട്ടെ എന്നായിരുന്നു ഫ്രാങ്കോ മുലകൾ തുടർന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത്.

ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 കന്യാസ്‌ത്രീകളും ഉള്‍പ്പെടെ 84 സാക്ഷികളുണ്ട്. കുറ്റപത്രത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ മാത്രമാണ് കോടതിയില്‍ വായിച്ചത്. ബലാത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച്‌ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ 6 വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രത്തിൽ ചുമത്തിയിട്ടുള്ളത്. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ഹര്‍ജി നേരത്തെ കേരള ഹൈക്കോടതിയും, പിന്നീട് സുപ്രീംകോടതിയും തള്ളിയിരുന്നു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറുവിലങ്ങാട് മഠത്തില്‍ വച്ച്‌ 2014-16 കാലയളവില്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് 2018 ജൂണ്‍ 27നാണ് കന്യാസ്ത്രീ പരാതി നല്‍കുന്നത്. കഴിഞ്ഞ വർഷം സെപ്തംബര്‍ 21നാണ് ഫ്രാങ്കോ മുളയ്ക്കലിനെ കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിലിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം, തുടങ്ങി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന 5 കുറ്റങ്ങളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുള്ളത്.

Related Articles

Post Your Comments

Back to top button