
കണ്ണൂര്‍: രക്തസാക്ഷികള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്ന് അദ്ദേഹം ആരോപിച്ചു. ചിലര്‍ പ്രകടനത്തിനിടയില്‍ പോലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍നിന്ന് തെന്നിവീണ് മരിച്ചവരാണെന്നും പാംപ്ലാനി പറഞ്ഞു. കണ്ണൂര്‍ ചെറുപുഴയില്‍ കെ.സി.വൈ.എം യുവജന ദിനാഘോഷ വേദിയിലാണ് പാംപ്ലാനിയുടെ പരാമര്‍ശം. യേശുവിന്റെ 12 ശിഷ്യന്‍മാര്‍ രക്തസാക്ഷികളായത് സത്യത്തിനും നീതിക്കും വേണ്ടിയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ബിഷപ്പ് പ്രസംഗം തുടങ്ങിയത്.
എന്നാല്‍ പുതിയ കാലത്തെ രാഷ്ട്രീയ രക്തസാക്ഷിക്കള്‍ നീതിക്കും ന്യായത്തിനും വേണ്ടിയല്ല രക്തസാക്ഷികളാവുന്നതെന്നും കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയിട്ട് സംഭവിക്കുന്നതാണെന്നും ബിഷപ്പ് പറഞ്ഞു. സംസ്ഥാനത്ത് യുവജനങ്ങള്‍ വലിയ പ്രതിസന്ധി നേരിടുകയാണെന്ന് ബിഷപ്പ് പാംപ്ലാനി പറഞ്ഞു. സംസ്ഥാനം ഭരിക്കുന്നവരുടെ നടപടികള്‍ മൂലമാണ് യുവാക്കള്‍ കൂട്ടത്തോടെ സംസ്ഥാനം വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Post Your Comments