നിലപാട് വിറ്റ് ബിജെപിയിലെത്തി, ഹവാല കേസിലെ മുഖ്യപ്രതി; ഗവര്‍ണര്‍ക്കെതിരെ സിപിഐ, സിപിഎം മുഖപത്രങ്ങള്‍
NewsKeralaPolitics

നിലപാട് വിറ്റ് ബിജെപിയിലെത്തി, ഹവാല കേസിലെ മുഖ്യപ്രതി; ഗവര്‍ണര്‍ക്കെതിരെ സിപിഐ, സിപിഎം മുഖപത്രങ്ങള്‍

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി സിപിഎം സിപിഐ മുഖപത്രങ്ങള്‍. തന്റെ നിലപാട് വിറ്റാണ് ആരിഫ് മുഹമ്മദ് ഖാന്‍ ബിജെപിയിലെത്തിയതെന്ന് ദേശാഭിമാനി പറയുന്നു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജയിന്‍ ഹവാലയിലെ മുഖ്യപ്രതി ആണ്. ജയിന്‍ ഹവാല കേസില്‍ കൂടുതല്‍ പണം പറ്റിയ രാഷ്ട്രീയ നേതാവാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഈ വ്യക്തിയാണ് അഴിമതി ഇല്ലാത്ത ഇടതുപക്ഷത്തിനെതിരെ രംഗത്തെത്തുന്നത്.

ബിജെപിയുടെ കൂലിപ്പടയാളിയായി ഗവര്‍ണര്‍ അസംബന്ധ നാടകം കളിക്കുകയാണെന്നും വിലപേശി കിട്ടിയ സ്ഥാനങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മതിമറന്നാടുന്നുവെന്നും ദേശാഭിമാനിയിലെ മുഖ പ്രസംഗവും ലേഖനവും പറയുന്നു.

ഗവര്‍ണര്‍ മാനസിക നില തെറ്റിയപോലെ പെരുമാറുന്നു എന്നാണ് സിപിഐ മുഖ പത്രമായ ജനയുഗത്തില്‍ പറയുന്നത്. അദ്ദേഹത്തിന്റെ ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിനായി രാജ്ഭവനെ ഉപയോഗിക്കുകയാണ് സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ ധൂര്‍ത്ത് ആരോപിക്കുന്നു ജനയുഗം കുറ്റപ്പെടുത്തി.

Related Articles

Post Your Comments

Back to top button