ഗവർണറിലൂടെ അക്കൗണ്ട് തുറക്കാൻ ബിജെപി ശ്രമം; ബ്യന്ദ കരാട്ട്
NewsKeralaPolitics

ഗവർണറിലൂടെ അക്കൗണ്ട് തുറക്കാൻ ബിജെപി ശ്രമം; ബ്യന്ദ കരാട്ട്

തിരുവനന്തപുരം: ഗവര്‍ണര്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. കേരളത്തിലെ ജനങ്ങള്‍ ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തതാണ്. ഗവര്‍ണറിലൂടെ അക്കൗണ്ട് തുറക്കാനാണ് ബിജെപി ശ്രമം. ഗവര്‍ണര്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുകയാണ് ഗവര്‍ണറെന്നും ബൃന്ദാ കാരാട്ട് പ്രതികരിച്ചു.

അതേസമയം, ഗവര്‍ണറുടെ വധഗൂഢാലോചന ആരോപണങ്ങള്‍ പരസ്‌പര വിരുദ്ധമെന്ന് എ.എ റഹീം എം പി പറഞ്ഞു . അതിരുവിട്ട ആര്‍എസ്എസ് വിധേയത്വം മാത്രമായിരുന്നു വാര്‍ത്താസമ്മേളനം. ഒരിക്കല്‍ക്കൂടി ഗവര്‍ണര്‍ തന്റെ പദവിയെ കളങ്കപ്പെടുത്തിയെന്നും റഹീം വ്യക്തമാക്കി.

Related Articles

Post Your Comments

Back to top button