
കണ്ണൂര്‍: ബിബിസിയുടെ വിവാദ ഡോക്യുമെന്ററി ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യന്റെ’ മാങ്ങാട്ടുപറമ്പിലെ കണ്ണൂര്‍ സര്‍വകലാശാല ക്യാമ്പസിലെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്ത്. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് പോലീസില്‍ പരാതി നല്കി. സിറ്റി പോലീസ് കമ്മീഷണര്‍ക്കും ജില്ലാ കളക്ടര്‍ക്കുമാണ് പരാതി നല്‍കിയത്. ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തിലൂടെ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമമെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. പോലീസ് ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയാന്‍ തയ്യാറായില്ലെങ്കില്‍ ബിജെപിക്ക് അതിനു സംവിധാനമുണ്ടെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു.
ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കരുതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന് കെ. സുരേന്ദ്രന് പരാതി നല്‍കിയിട്ടുണ്ട്. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് മതസ്പര്‍ദ്ധ വളര്‍ത്തുമെന്നാണ് സുരേന്ദ്രന് പരാതിയില്‍ പറയുന്നത്. രാജ്യദ്രോഹ പ്രവര്‍ത്തനം മുളയിലേ നുള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments