
തൃശൂർ : താൻ പാർട്ടി വിടുന്നുവെന്ന വാർത്തയ്ക്ക് പിന്നിൽ ദുഷ്ടലാക്ക് ഉണ്ട് എന്ന് സുരേഷ് ഗോപി. താൻ ബി ജെ പി വിട്ട് എങ്ങോട്ടുമില്ലനും.
താൻ നരേന്ദ്ര മോദിയ്ക്കും അമിത് ഷായ്ക്കും ജെ.പി.നദ്ദയ്ക്കും രാജ്നാഥ് സിങ്ങിനും ഉറച്ച പിന്തുണ നൽകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
രാജ്യസഭാംഗമായി വീണ്ടും പരിഗണിക്കാത്തതിൽ സുരേഷ് ഗോപിയ്ക്ക് അരിശമുണ്ടെന്നും പാർട്ടി വിടുമെന്നുമായിരുന്നു വ്യാജ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനിടെയാണ്, സുരേഷ് ഗോപി നിലപാട് വ്യക്തമാക്കിയത്.
നിലവിൽ അദ്ദേഹം ഡൽഹിയിലാണ്. രാജ്യസഭാംഗത്വ കാലാവധി കഴിഞ്ഞതിനാൽ ഡൽഹിയിലെ താമസസ്ഥലം വിടുകയാണ്.
ബി.ജെ.പി. സംസ്ഥാന നേതൃത്വവുമായി സുരേഷ് ഗോപി അകൽച്ചയിലാണെന്നായിരുന്നു പ്രചരണങ്ങൾ.
Post Your Comments