Editor's ChoiceKerala NewsLatest NewsLocal NewsNewsPolitics
കണ്ണൂർ കോർപ്പറേഷനിൽ ചരിത്രത്തിലാദ്യമായി ബി ജെ പി അക്കൗണ്ട് തുറന്നു.

കണ്ണൂർ / കണ്ണൂർ കോർപ്പറേഷനിൽ ചരിത്രത്തിലാദ്യമായാണ് ഒരു ബിജെപി സ്ഥാനാർത്ഥിക്ക് വിജയം. പള്ളിക്കുന്ന് ഡിവിഷനിലെ ബിജെപി സ്ഥാനാർത്ഥി വി.കെ ഷൈജുവാണ് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചിരിക്കുന്നത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റിൽ 200-ലേറെ വോട്ട് നേടിയാണ് ബിജെപിയുടെ വി കെ ഷൈജു ജയിച്ചത്. കാനത്തൂർ അടക്കം രണ്ട് വാർഡുകളിൽ കൂടി ബിജെപി ഇവിടെ പ്രതീക്ഷ വയ്ക്കുന്നുണ്ട്. നിലവിൽ ഇഞ്ചോടിഞ്ച്പോ രാട്ടമാണ് കണ്ണൂർ കോർപ്പറേഷനിൽ നടക്കുന്നത്. എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം മത്സരിക്കുന്നു. സിപിഎം കോട്ടയായ കണ്ണൂര് മലപ്പട്ടത്ത് ആദ്യമായി ഒരു പ്രതിപക്ഷാംഗം വിജയിച്ചു. രണ്ടാം വാർഡിൽ യുഡിഎഫിന്റെ ബാലകൃഷ്ണൻ എന്ന സ്ഥാനാർത്ഥി ആണ് വിജയിച്ചത്.