ബിജെപി വിഢികളുടെ സ്വര്‍ഗത്തില്‍: എം.എ. ബേബി
NewsKeralaPoliticsLocal News

ബിജെപി വിഢികളുടെ സ്വര്‍ഗത്തില്‍: എം.എ. ബേബി

തിരുവനന്തപുരം: ബിജെപി വിഢികളുടെ സ്വര്‍ഗത്തിലാണെന്ന് എം.എ. ബേബി. ഇഡി, സിബിഐ എന്നീ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെയാകെ തകര്‍ക്കാം എന്നാണ് ബിജെപി കരുതുന്നത് അവര്‍ വിഢികളുടെ സ്വര്‍ഗത്തിലായതിനാലാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി.

തോമസ് ഐസക്കിനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയെടുക്കാന്‍ തുടങ്ങുന്നത് തികച്ചും നിയമവിരുദ്ധമാണ്. പത്തുകൊല്ലം കേരളത്തിന്റെ ധനമന്ത്രിയായിരുന്ന ഡോ. ഐസക്ക് എന്ന സാമ്പത്തികശാസ്ത്രജ്ഞനെ വ്യക്തിപരമായി അപമാനിക്കാനുള്ള ശ്രമമാണിതെന്നും എം.എ. ബേബി. തന്റെ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലുടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവും കേരളത്തിലെ പൊതുപ്രവര്‍ത്തനരംഗത്ത് അരനൂറ്റാണ്ടിലേറെക്കാലത്തെ സ്ഥാനവുമുള്ള ഐസക്കിനെ അപമാനിക്കാനുള്ള ശ്രമം കേരളീയരുടെ മുന്നില്‍ വിലപ്പോവില്ലെന്നും കേരള ഹൈക്കോടതി ഈ നീക്കത്തെ താല്ക്കാലികമായി തടഞ്ഞത് അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

സഖാവ് തോമസ് ഐസക്കിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നടപടിയെടുക്കാൻ തുടങ്ങുന്നത് തികച്ചും നിയമവിരുദ്ധമാണ്. പത്തുകൊല്ലം…

Posted by M A Baby on Friday, August 12, 2022

Related Articles

Post Your Comments

Back to top button