കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കെ ബിജെപിക്ക് ആശ്വാസമായി തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം. കൊച്ചി കോര്പ്പറേഷന് 62ാം ഡിവിഷന് ബിജെപി നിലനിര്‍ത്തിയതോടൊപ്പം തൃപ്പൂണിത്തുറ നഗരസഭയില്‍ എല്‍ഡിഎഫില്‍ നിന്ന് രണ്ട് സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു.
ഇതോടെ ഇടത് മുന്നണിക്ക് തൃപ്പൂണിത്തുറയില്‍ കേവല ഭൂരിപക്ഷം നഷ്ടമായി. കൊച്ചി കോര്പ്പറേഷന് 62ാം ഡിവിഷനില്‍ മത്സരിച്ച പദ്മജ എസ്. മേനോന് 77 വോട്ടുകള്‍ക്കാണ് വിജയിച്ചത്. യുഡിഎഫിന്റെ കുത്തക സീറ്റായിരുന്നു ഇത്. എറണാകുളം വാരപ്പെട്ടി പഞ്ചായത്ത് മൈലൂര്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കെ.കെ. ഹുസൈന് 25 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
Post Your Comments