CrimeEditor's ChoiceLatest NewsLocal NewsNationalNewsPoliticsTamizh nadu
ബി.ജെ.പി നേതാവ് ഖുഷ്ബുവിനെ അറസ്‌റ്റ് ചെയ്‌തു.

ചെന്നൈ/ ബി.ജെ.പി നേതാവ് ഖുഷ്ബു സുന്ദറിനെ പൊലീസ് ചിദംബരത്ത് അറസ്‌റ്റ് ചെയ്‌തു. ചിദംബരത്ത് സമരത്തിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു ഖുഷ്‌ബുവിനെ അറസ്‌റ്റ് ചെയ്‌തത്. ബി ജെ പി യുടെ സമരപരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു.
മനുസ്‍മൃതി നിരോധിക്കണമെന്ന് പറഞ്ഞ ലോക്‍സഭ എം പിയും വി.സി.കെ നേതാവുമായ തിരുമാവളവനെതിരെയുള്ള പ്രതിഷേധത്തിനിടെയായിരുന്നു അറസ്റ്റ്. ചിദംബരത്ത് തിരുമാവളവനെതിരെ ബിജെപി പ്രതിഷേധം തീരുമാനിച്ചിരുന്നു. പ്രതിഷേധം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചായതിനാല്‍ പൊലീസ് അനുമതി നല്‍കിയിരുന്നില്ല. പ്രതിഷേധ സ്ഥലത്തേക്ക് എത്തുന്നതിന് മുമ്പ് തന്നെ ഖുശ്‍ബുവിനെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ചിദംബരത്ത് പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.