'ടിപ്പു സുല്‍ത്താനെ മുസ്ലിം ഗുണ്ട എന്ന് വിളിച്ചാല്‍ നാവരിയും'; കര്‍ണാടക ബിജെപി നേതാവിന് ഭീഷണി കത്ത്
NewsPoliticsNational

‘ടിപ്പു സുല്‍ത്താനെ മുസ്ലിം ഗുണ്ട എന്ന് വിളിച്ചാല്‍ നാവരിയും’; കര്‍ണാടക ബിജെപി നേതാവിന് ഭീഷണി കത്ത്

ബംഗളൂരു: ടിപ്പു സുല്‍ത്താനെ വീണ്ടും ‘മുസ്ലിം ഗുണ്ട’ എന്ന് വിളിച്ചാല്‍ നാവ് അറുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ഷിമോഗയില്‍ നിന്നുള്ള എംഎല്‍എയും മുന്‍ മന്ത്രിയുമായ കെ.എസ്. ഈശ്വരപ്പ. സംഭവത്തില്‍ ഈശ്വരപ്പ പോലീസില്‍ പരാതി നല്‍കി.

ഈശ്വരപ്പയുടെ വസതിയിലേക്ക് കത്ത് അയച്ചതായാണ് റിപ്പോര്‍ട്ട്. കന്നഡയിലെഴുതിയ കത്തിലാണ് മുന്‍ മന്ത്രിയുടെ നാവ് മുറിക്കുമെന്ന് അജ്ഞാതന്‍ ഭീഷണിപ്പെടുത്തിയത്. താന്‍ ഒരിക്കലും മുസ്ലീങ്ങളെ ഗുണ്ടകള്‍ എന്ന് വിളിച്ചിട്ടില്ലെന്നും, ഇത്തരം ഭീഷണികളെ ഭയപ്പെടുന്നില്ലെന്നും ഈശ്വരപ്പ പ്രതികരിച്ചു.

കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്റെയും ഹിന്ദുത്വ പ്രതിനായകന്‍ വി.ഡി. സവര്‍ക്കറിന്റെയും ചിത്രങ്ങളുള്ള സ്വാതന്ത്ര്യദിന ബാനറുകള്‍ സംസ്ഥാനത്ത് സംഘര്‍ഷത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെ ഹിന്ദു യുവാക്കളെ കത്തി ഉപയോഗിച്ച് ആക്രമിച്ചിരുന്നു. തുടര്‍ന്ന് പോലീസ് 144 വകുപ്പ് ഏര്‍പ്പെടുത്തിയിരുന്നു. നേരത്തെ ന്യൂനപക്ഷങ്ങള്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ചുവെന്ന് ഈശ്വരപ്പ ആരോപിച്ചിരുന്നു.

Related Articles

Post Your Comments

Back to top button