പ്രിയ പത്‌നിയ്ക്ക് ബിജെപി ടിക്കറ്റ്; മോദിക്ക് നന്ദി പറഞ്ഞ് രവീന്ദ്ര ജഡേജ
NewsNationalPolitics

പ്രിയ പത്‌നിയ്ക്ക് ബിജെപി ടിക്കറ്റ്; മോദിക്ക് നന്ദി പറഞ്ഞ് രവീന്ദ്ര ജഡേജ

അഹ്‌മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ രവീന്ദ്ര ജഡേജയുടെ പ്രിയപത്‌നി റിവബയെ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ നന്ദി രേഖപ്പെടുത്തി. റിവബയുടെ കഴിവില്‍ വിശ്വസിച്ച് വിശുദ്ധമായൊരു ദൗത്യത്തിനായി അവര്‍ക്ക് അവസരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും നന്ദിയുണ്ടെന്നും താരം ട്വിറ്ററില്‍ കുറിച്ചു. ‘നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റ് ലഭിച്ച എന്റെ ഭാര്യയ്ക്ക് അഭിനന്ദനങ്ങള്‍. നിന്റെ കഠിനാധ്വാനത്തിലും പരിശ്രമങ്ങളിലും ഏറെ അഭിമാനമുണ്ട്. എല്ലാ ആശംസകളും നേരുന്നു. സമൂഹത്തിന്റെ പുരോഗമനത്തിനായി തുടര്‍ന്നു പ്രവര്‍ത്തിക്കാനാകട്ടെ.’ – ജഡേജ ട്വീറ്റ് ചെയ്തു.

ജാംനഗര്‍ നോര്‍ത്ത് മണ്ഡലത്തില്‍നിന്നാണ് റിവബ ബിജെപിയുടെ ടിക്കറ്റില്‍ ജനവിധി തേടുന്നത്. സിറ്റിങ് എംഎല്‍എ ധര്‍മേന്ദ്ര സിങ് എം. ജഡേജയെ മാറ്റിനിര്‍ത്തിയാണ് റിവബയ്ക്ക് അവസരം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ഭുപേന്ദ്ര യാദവാണ് 160 മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. 30ലേറെ സിറ്റിങ് എംഎല്‍എമാര്‍ പട്ടികയില്‍ നിന്ന് ഒഴിവായിട്ടുണ്ട്. നിലവില്‍ മെക്കാനിക്കല്‍ എന്‍ജിനീയറാണ് റിവബ.

Related Articles

Post Your Comments

Back to top button