മൂക്കില്‍ നിന്ന് രക്തസ്രാവം, അണുബാധ: സോണിയ ഗാന്ധി നിരീക്ഷണത്തില്‍
NewsNationalHealth

മൂക്കില്‍ നിന്ന് രക്തസ്രാവം, അണുബാധ: സോണിയ ഗാന്ധി നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചതിന് ശേഷം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിരീക്ഷണത്തില്‍ തുടരുകയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. സോണിയയ്ക്ക് മൂക്കില്‍ നിന്ന് രക്തസ്രാവമുണ്ടെന്നും ശ്വാസനാളിയില്‍ അണുബാധ കണ്ടെത്തിയതായും പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് സോണിയയെ ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിന് മുമ്പുതന്നെ സോണിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മൂക്കില്‍നിന്ന് രക്തസ്രാവമുണ്ടായപ്പോഴാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മുതിര്‍ന്ന നേതാവ് ജയറാം രമേശ് പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിരിക്കെയാണ് സോണിയയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

Related Articles

Post Your Comments

Back to top button