രക്തലഭ്യത അറിയാനായി ഇ-രക്ത് കോശ് പോര്‍ട്ടല്‍
NewsKerala

രക്തലഭ്യത അറിയാനായി ഇ-രക്ത് കോശ് പോര്‍ട്ടല്‍

ന്യൂഡല്‍ഹി: രാജ്യത്തെ രക്തബാങ്കുകളിലെ രക്തലഭ്യത അറിയാനായി ഇ-രക്ത് കോശ് പോര്‍ട്ടല്‍ സംവിധാനവുമായി കേന്ദ്രം. കേന്ദ്രത്തിന്റെ ‘ഒരു രാഷ്ട്രം, ഒരു പ്ലാറ്റ്ഫോം’ പദ്ധതിയുടെ ഭാഗമായുള്ള ഇ-രക്ത് കോശ് പോര്‍ട്ടല്‍ മുഖേന ഏതൊരാള്‍ക്കും രാജ്യത്തെ രക്തബാങ്കുകളിലെ രക്തലഭ്യത അറിയാന്‍ സാധിക്കുന്നതാണ്.

7017 സന്നദ്ധ സംഘടനകള്‍ പദ്ധതിയിലൂടെ കൈകോര്‍ക്കുന്നുവെന്നും ഇതോടെ സന്നദ്ധ രക്തദാനത്തിന് ആക്കം കൂടുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കി. ഈ പോര്‍ട്ടലില്‍ പ്രവേശിച്ച് സംസ്ഥാനവും ജില്ലയും തിരഞ്ഞെടുത്താല്‍ നിങ്ങളുടെ പ്രദേശത്തെ രക്തബാങ്കുകളും സമീപിക്കേണ്ടവരുടെ വിവരങ്ങളും ലഭ്യമാകുന്നതാണ്.

Related Articles

Post Your Comments

Back to top button