ആലപ്പുഴയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം; മത്സ്യത്തൊഴിലാളിയെ കാണാതായി
NewsKeralaLocal News

ആലപ്പുഴയില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം; മത്സ്യത്തൊഴിലാളിയെ കാണാതായി

ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ വള്ളങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളി കടലില്‍ വീണ് കാണാതായി. അഴീക്കലില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയ മകരമത്സ്യം, ധര്‍മ്മശാസ്താവ എന്നീ വള്ളങ്ങളാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. കൊല്ലം അഴീക്കല്‍ സ്വദേശി കണ്ണനെയാണ് (50) അപകടത്തില്‍ കാണാതായത്. കോസ്റ്റല്‍ പോലീസിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. പരിക്കേറ്റ മറ്റ് അഞ്ച് മത്സ്യത്തൊഴിലാളികളെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടമുണ്ടായത്.

Related Articles

Post Your Comments

Back to top button