Kerala NewsLatest NewsNewsPolitics

10 പേരെ വേണമെങ്കില്‍ ഒറ്റയ്ക്ക് നേരിടും; ഞാനിപ്പോഴും 22കാരനാണെന്ന് ബോബി ചെമ്മണ്ണൂര്‍

കൊച്ചി: മലയാളികള്‍ക്ക് ഏറെ സുപരിചിതനായ വ്യവസായിയാണ് ബോബി ചെമ്മണ്ണൂര്‍. യുവാക്കളുടെ സ്വന്തം ബോചെ എന്ന് വിളിപ്പേരുള്ള ബോബി ചെമ്മണ്ണൂരിന് സാമൂഹ്യ മാധ്യമങ്ങളിലടക്കം നിരവധി ഫാന്‍സുകാരുണ്ട്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങുന്ന ബോബി ചെമ്മണ്ണൂരിന് പലരും പിന്തുണയായി രംഗത്തെത്താറുണ്ട്്. സമൂഹമാധ്യമങ്ങളില്‍ സജീവസാന്നിധ്യമാണ് ബോ ചെ. അടുത്തിടെ നെയ്യാറ്റിന്‍കരയില്‍ മരിച്ച രാജന്റെയും അമ്പിളിയുടെയും കുടുംബത്തിന് തുണയായി ബോബി രംഗത്തെത്തിയിരുന്നു. രാജന്റെ മക്കള്‍ക്ക് സ്ഥലവും വീടും നല്‍കാമെന്ന് ബോബി ചെമ്മണ്ണൂര്‍ നേരിട്ട് അറിയിച്ചിരുന്നു. എന്നാല്‍ രാഹുലും രഞ്ജിത്തും ഇത് നിരസിച്ചു.

പഞ്ച് പിടിക്കാനും ഫൈറ്റ് ചെയ്യാനും ഓടാനും ചാടാനും തയ്യാര്‍. 5-10 പേരെ ഒറ്റയ്ക്ക് നേരിടാന്‍ പറ്റും എന്നൊക്കെ വേണമെങ്കില്‍ പറയാം. പക്ഷേ, ഇടി കിട്ടും എന്നതാണ് സത്യം. ഒന്നുരണ്ടുപേരെ അടിച്ചു വീഴ്ത്തും. ഇപ്പോഴും കുങ്ഫൂ പരിശീലിക്കുന്നുണ്ട്. ഞാനങ്ങനെ മദ്യപാനിയൊന്നുമല്ല. എന്നും ഉറങ്ങുന്നതിനു മുമ്പ് രണ്ട് പെഗ് സിംഗിള്‍ മാള്‍ട്ട് വിസ്‌കി കഴിക്കും എന്നുമാത്രം. കൂട്ടുകാരുടെ കൂടെ കമ്പനികൂടുമ്പോള്‍ ഏറ്റവും കുറച്ച് കഴിക്കുന്നയാള്‍ ഞാനായിരിക്കും. ഈ വര്‍ഷം വൈന്‍ മാത്രമാണ് കഴിക്കുന്നത്. മദ്യം കുറച്ചു വരികയാണ്’.

ജീവകാരുണ്യപ്രവര്‍ത്തനത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന ബോ ചെ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ട്രോളുകളിലും നിറഞ്ഞിട്ടുണ്ട്. ബോബിയുടെ മദ്യപാനവുമായി ബന്ധപ്പെട്ട ഒരു ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അതിനെല്ലാമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഉത്തരം ബോബി ചെമ്മണ്ണൂര്‍. ബോബി ചെമ്മണ്ണൂരിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘എനിക്ക് 51 വയസായി, പക്ഷേ മാനസികമായും ശാരീരികമായും 22കാരനാണ്. വയസ് 20-22ല്‍ കൂടുന്നേയില്ല. നല്ല ആരോഗ്യമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button