
റായ്പുര്‍: പത്തുദിവസം മുമ്പ് ഛത്തീസ്ഗഢില്‍നിന്ന് കാണാതായ ബാങ്ക് ജീവനക്കാരിയെ ഒഡീഷയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. റായ്പൂരിലെ ഒരു സ്വകാര്യ ബാങ്കില്‍ ജോലിക്കാരിയായിരുന്ന തനു കുറെയുടെ മൃതദേഹമാണ് ഒഡീഷയില്‍ നിന്നും കണ്ടെത്തിത്.പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. വെടിയേറ്റാണ് യുവതി മരിച്ചതെന്നും പിന്നീട് മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചതാണെന്നും പോലീസ് പറഞ്ഞു.
സംഭവത്തില്‍ തനുവിന്റെ ആണ് സുഹൃത്തായ സച്ചിന് അഗര്‍വാളിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. റായ്പൂരിലെ ഒരു സ്വകാര്യ ബാങ്കിലായിരുന്നു ഛത്തീസ്ഗഡിലെ കോർബ ജില്ലക്കാരിയായിരുന്ന തനു ജോലി ചെയ്തിരുന്നത്.സുഹൃത്തായ സച്ചിനൊപ്പം തനു കുറേ ഒഡീഷയിലേക്ക് പോയെന്നായിരുന്നു വിവരം. തുടര്‍ന്ന് നവംബര്‍ 22-ാം തീയതി യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. തെളിവ് നശിപ്പിക്കാനായാണ് മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചതെന്നും റായ്പുര്‍ പൊലീസ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. കസ്റ്റഡിയിലെടുത്ത തനുവിന്റെ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
Post Your Comments