വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി
NewsKerala

വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

തിരുവനന്തപുരം: കാണാതായ യുവതിയുടെ മൃതദേഹം ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റില്‍ കണ്ടെത്തി. വെമ്പായം വേറ്റിനാടാണ് സംഭവം. വട്ടപ്പാറ സ്വദേശി അനൂജ (26) ആണ് മരിച്ചത്. കഴിഞ്ഞ മാസം 30 മുതലാണ് ഇവരെ കാണാതായിരുന്നത്. പൂര്‍ണമായും അഴുകിയ നിലയിലായിരുന്നു മൃതദേഹം. ധരിച്ചിരുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം അനൂജയുടെതാണെന്ന് തിരിച്ചറിഞ്ഞത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഈ മാസം മൂന്നിന് അനൂജയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. വിവാഹ മോചിതയായ അനുജയുടെ രണ്ടാം പുനര്‍വിവാഹമായിരുന്നു ഇത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന അനുജയ്ക്ക് നിരവധി അക്കൗണ്ടുകള്‍ ഉണ്ടായിരുന്നെന്നും ഇതെക്കുറിച്ചും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. കാണാതാകുന്നതിന് മുമ്പ് അനുജ പണമിടപാടുകള്‍ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.

Related Articles

Post Your Comments

Back to top button