കരിപ്പൂരിലെ വിമാന അപകടത്തിൽ ബോളിവുഡ് താരങ്ങളും, ക്രിക്കറ്റ് താരങ്ങളും,ദു:ഖം രേഖപ്പെടുത്തി.

കരിപ്പൂരിലെ വിമാന അപകടത്തിൽ ബോളിവുഡ് താരങ്ങളും, ക്രിക്കറ്റ് താരങ്ങളും,ദു:ഖം രേഖപ്പെടുത്തി. ഷാരൂഖ് ഖാന്‍, അക്ഷയ്കുമാര്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ചു. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറും വിരാട് കോഹ് ലിയും വിമാനപകടത്തില്‍ ദു:ഖം രേഖപ്പെടുത്തി രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് ഇവരെല്ലാം അനിശോചന സന്ദേശങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ നേരുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെയും അവരുടെ ഉറ്റവരെയും ഈ നിമിഷത്തില്‍ ഓര്‍ക്കുന്നു, എന്റെ എല്ലാ പ്രാര്‍ഥനയും അവര്‍ക്കുണ്ടാകും- എന്ന് ഷാരൂഖ് ഖാന്‍ ട്വീറ്റ് ചെയ്തു.
ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണിത്. എല്ലാ യാത്രക്കാരും, എയര്‍ ഇന്ത്യ ക്രൂവിലെ ജീവനക്കാര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാർത്ഥിക്കുന്നു. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് എന്റെ ആദരാഞ്ജലികള്‍- അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.