കണ്ണൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിനുനേരെ ബോംബേറ്
News

കണ്ണൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിനുനേരെ ബോംബേറ്

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിനുനേരെ ബോംബേറ്. പുലര്‍ച്ചയോടെയായിരുന്നു ആക്രമണം. ഓഫിസിന്റെ ജനല്‍ച്ചില്ലുകള്‍ ബോംബേറില്‍ തകര്‍ന്നു. പുലര്‍ച്ചെ ഒന്നരയോടെയാണ് ബോംബേറുണ്ടായതെന്ന് പൊലീസ് പറയുന്നു. ഓഫിസിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകളാണ് തകര്‍ന്നത്. മറ്റ് കേടുപാടുകളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വലിയ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

പയ്യന്നൂരില്‍ കോണ്‍ഗ്രസ് ഓഫിസും ഗാന്ധിപ്രതിമയും തകര്‍ത്ത സംഭവം വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. പിന്നാലെയാണ് ആര്‍എസ്എസ് കാര്യാലയവും ആക്രമിക്കപ്പെട്ടത്. പ്രതിയെക്കുറിച്ച് പൊലീസിന് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. പൊലീസ് അന്വേഷണം കാര്യക്ഷമമാക്കി. ടവര്‍ ലൊക്കേഷനുകളും സിസിടിവി ദൃശ്യങ്ങളും അടക്കം പരിശോധിക്കുന്നുണ്ട്.

Related Articles

Post Your Comments

Back to top button