ബോംബേറ്: പ്രതികളെ കണ്ടെത്താതെ പോലീസിന്റെ ഉരുണ്ടുകളി
KeralaNewsCrime

ബോംബേറ്: പ്രതികളെ കണ്ടെത്താതെ പോലീസിന്റെ ഉരുണ്ടുകളി

കൊച്ചി: കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ബോംബെറിയുമ്പോള്‍ പ്രതികളെ പിടികൂടാതെ പോലീസിന്റെ ഉരുണ്ടുകളി. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ നടന്ന ആക്രമണത്തില്‍ ഇതുവരെ പ്രതിയെക്കുറിച്ച് സൂചന മാത്രമേ പോലീസിന് ലഭിച്ചിട്ടുള്ളൂ.

തിരുവനന്തപുരത്തുള്ള ഡിയോ സ്‌കൂട്ടര്‍ ഉടമകളെ മുഴുവന്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ ഇതുവരെ പ്രതികളെ കണ്ടെത്താനായിട്ടില്ല. പയ്യന്നൂരില്‍ ഇന്നലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബാക്രമണമുണ്ടായി. പ്രതികള്‍ വാഹനത്തിലെത്തി ബോംബെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ അവരെക്കുറിച്ചും പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

കണ്ണൂരില്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് 150 മീറ്റര്‍ മാത്രം അകലെ ഒരു ബോംബാക്രമണം നടന്നിരുന്നു. പിണറായി സ്വദേശിനി രേഷ്മയുടെ വീടിന് നേരെ ആക്രമണം നടന്ന് മൂന്ന് മാസത്തോളമായിട്ടും പ്രതികള്‍ കാണാമറയത്ത് തുടരുകയാണ്. ചുറ്റിലും സിസിടിവിയും 24 മണിക്കൂര്‍ പോലീസ് കാവലും രാത്രി പട്രോളിംഗും എല്ലാമുള്ള സ്ഥലമാണ് ഇവിടം. പക്ഷേ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് പോലീസ്. ഇതുവരെ സൂചനകളൊഴിച്ച് പ്രതികളെ തിരിച്ചറിയാന്‍ പോലീസിനായിട്ടില്ല.

Related Articles

Post Your Comments

Back to top button