
തലശ്ശേരി: കണ്ണൂര്‍ തലശ്ശേരിയില്‍ വീട്ടിലുണ്ടായ സ്ഫോടനത്തില്‍ യുവാവിന് പരിക്കേറ്റു. ലോട്ടസ് തിയ്യേറ്ററിന് സമീപത്തെ എംഇഎസ് സ്കൂളിന് സമീപമുള്ള നടമ്മല്‍ കോളനിയിലെ വീട്ടിലാണ് ബോംബ് സ്ഫോടനമുണ്ടായത്. നടമ്മല്‍ വീട്ടില്‍ ജിതിന് (25)നാണ് പരിക്കേറ്റത്. വ്യാഴാഴ്ച്ച ഉച്ചക്ക് 2.30 ഓടെ ആയിരുന്നു സംഭവമുണ്ടായത്.
ഉഗ്രശബ്ദം കേട്ട് ഓടി എത്തിയ ചുമട്ട്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ ജനല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൈകാലുകള്‍ക്ക് സാരമായി പരിക്കേറ്റ ജിതിനെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെക്ക് മാറ്റി. സംഭവം നടക്കുമ്പോള്‍ ജിതിന് തനിച്ചാണ് വീട്ടില്‍ ഉണ്ടായിരുന്നത്. സ്ഫോടനത്തില്‍ ഓടിട്ട വീടിന്റെ മുറിക്ക് കേടുപാടുകള്‍ സംഭവിച്ചു. സ്റ്റീല്‍ ബോംബാണ് പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്ത്കുമാര്‍, കൂത്ത്പറമ്പ എസിപി പ്രദീപന് കണ്ണിപ്പൊയില്‍, തലശ്ശേരി സിഐ എം. അനില്‍, എസ്ഐ സി. ജയന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്ത് എത്തി. കണ്ണൂരില്‍ നിന്ന് എത്തിയ ഫോറന്‍സിക് വിഭാഗവും, ഡോഗ് സ്ക്വാഡും വീട്ടില്‍ പരിശോധന നടത്തുകയാണ്.
Post Your Comments