
ചെന്നൈ: തമിഴ്നാടിന്റെ വിളവെടുപ്പുൽസവമായ പൊങ്കൽ നാളെ തുടങ്ങും. കൊവിഡ് വ്യാപനത്തിൽ മൂന്ന് വർഷം മുടങ്ങിയ പൊങ്കൽ ആഘോഷം ഇത്തവണ മുമ്പത്തേക്കാളും വർണാഭമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് തമിഴ്നാട്. നാടും നഗരവും തെരുവുകളും അങ്ങാടികളുമൊക്കെ പൊങ്കലിന് ഒരുങ്ങുകയാണ്.
തമിഴ്നാട്ടിൽ അഞ്ച് ദിവസം നീളുന്ന ഉത്സവമാണ്. പൊങ്കലിന് വീടുകൾക്ക് ഐശ്വര്യം ലഭിക്കുന്നതിന് തമിഴ്നാട്ടിൽ നിന്നും എത്തിച്ച കൂരപ്പൂ, കരിമ്പ്, മാവില, കോലപ്പൊടി എന്നിവ വാങ്ങിപ്പോകുന്നതിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പൊങ്കലിന്റെ ആദ്യ ദിനത്തിൽ വീടും ഉപകരണങ്ങളുമെല്ലാം വൃത്തിയാക്കുന്നു. വീട്ടുമുറ്റത്ത് കോലം വരച്ചും പുതു വസ്ത്രങ്ങൾ അണിഞ്ഞുമാണ് തൊഴിലാളികൾ പൊങ്കൽ ആഘോഷിക്കുന്നത്. രണ്ടാം ദിവസമായ മാട്ടുപ്പൊങ്കൽ ദിനത്തിൽ പശുക്കളെ എണ്ണയും മഞ്ഞളും തേച്ച് കുളിപ്പിക്കും. നെറ്റിയിൽ കുങ്കുമം ചാർത്തും. നെറ്റിയിൽ പല വർണങ്ങളിലുള്ള ചായങ്ങൾ പൂശും. അരി, ശർക്കര, തേങ്ങ എന്നിവ ചേർത്ത് പാകം ചെയ്യുന്ന പൊങ്കൽ ചോറ് പശുക്കൾക്ക് നൽകും. മൂന്നാം ദിനം കാണും പൊങ്കലാണ്. കാണാനുള്ള ദിവസമായാണ് നീക്കിവയ്ക്കുന്നത്. വീടുകളിൽ നിന്നും ബന്ധു മിത്രാദികളുടെ വീടുകളിൽ എത്തി വാഴയിലയിൽ വിഭവ സമൃദ്ധമായ സദ്യ കഴിക്കും. മൃഗങ്ങൾക്കും പക്ഷികൾക്കും സമാനമായ രീതിയിൽ സദ്യ നൽകും.
Post Your Comments