ബ്രഹ്‌മപുരം തീപിടിത്തം: കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍
NewsKerala

ബ്രഹ്‌മപുരം തീപിടിത്തം: കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ കൊച്ചി കോര്‍പറേഷന് നൂറ് കോടി പിഴ ചുമത്തി ദേശീയ ഹരിത ട്രൈബൂണല്‍. കോര്‍പറേഷന്‍ പിഴ തുക ചീഫ് സെക്രട്ടറിക്ക് അടയ്ക്കണം. സംസ്ഥാന സര്‍ക്കാറിനും കോര്‍പറേഷനും വീഴ്ച സംഭവിച്ചതായും ഇത് കൈയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ലെന്നും ട്രൈബൂണല്‍ വ്യക്തമാക്കി.

തുക തീപ്പിടുത്തം മൂലം ദുരിതം അനുഭവിച്ചവര്‍ക്ക് വിതരണം ചെയ്യണമെന്നാണ് ദേശീയ ഹരിത ട്രൈബൂണലിന്റെ നിര്‍ദേശം. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ വലിയ വീഴ്ചകള്‍ ഉണ്ടായിരുന്നെന്ന് സൂചിപ്പിച്ച് ചീഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയര്‍ ഹരിത ട്രൈബ്യൂണലില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മാലിന്യ ശേഖരണ ടാങ്കിലേക്ക് പോകുന്ന ലീച്ചേറ്റ് ഡ്രെയിനുകള്‍ അടഞ്ഞ നിലയിലാണെന്ന് കണ്ടെത്തി.

ബയോ മൈനിങില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം പ്ലാന്റിലെ പലഭാഗങ്ങളിലായി കൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. പ്ലാന്റ് മികച്ച രീതിയില്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

Related Articles

Post Your Comments

Back to top button