ബ്രഹ്‌മപുരം: പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിന്- ഹരിത ട്രിബ്യൂണല്‍
NewsKerala

ബ്രഹ്‌മപുരം: പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിന്- ഹരിത ട്രിബ്യൂണല്‍

ന്യൂഡല്‍ഹി: ബ്രഹ്‌മപുരം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍. വേണ്ടി വന്നാല്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 500 കോടി രൂപ പിഴയീടാക്കുമെന്നും ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് കാരണം മോശം ഭരണമാണെന്നും സര്‍ക്കാരിനാണ് ബ്രഹ്‌മപുരം പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വമെന്നും ട്രിബ്യൂണല്‍ ചെയര്‍പേര്‍സണ്‍ എ കെ. ഗോയലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു.

ബ്രഹ്‌മപുരത്തെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിഷയം സ്വമേധയായാണ് ജസ്റ്റിസ് എ.കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറി വി. വേണുവും നടപടി ക്രമങ്ങളുടെ ഭാഗമായിരുന്നു. അദ്ദേഹത്തിന്റെ കൂടി സാന്നിധ്യത്തിലായിരുന്നു സംസ്ഥാന സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചത്. ബ്രഹ്‌മപുരം തീപ്പിടിത്തത്തിന്റെ ഏക ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് ജസ്റ്റിസ് എ.കെ ഗോയല്‍ അഭിപ്രായപ്പെട്ടു. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും അതില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നുമായിരുന്നു ജസ്റ്റിസിന്റെ നിരീക്ഷണം. വിഷയവുമായി ബന്ധപ്പെട്ട് വേണ്ടി വന്നാല്‍ 500 കോടി രൂപയുടെ പിഴ സര്‍ക്കാരില്‍ നിന്ന് ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Post Your Comments

Back to top button