
ബ്രസീലിയ: മുന്‍ ബ്രസീല്‍ പ്രതിരോധ താരം ജോവോ മിറാന്‍ഡ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് 38 കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിട പറയാനുള്ള നിമിഷം വന്നിരിക്കുന്നു, ഫുട്ബോലിന്റെ ആരാധകനായി തുടരുമെന്നും മിറാന്‍ഡ പറഞ്ഞു. 2009 മുതല്‍ 2019 വരെ 58 തവണ ബ്രസീല്‍ ജേഴ്സിയില്‍ അദ്ദേഹം കളത്തിലിറങ്ങി. ബ്രസീലിയന്‍ പ്രതിരോധത്തിലെ വന്‍ മതിലായിരുന്നു മിറാന്‍ഡ. 2018 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോട് തോറ്റ് ബ്രസീല്‍ പുറത്താകുന്നത് വരെയുള്ള അഞ്ച് മത്സരങ്ങളിലും അദ്ദേഹം കളിച്ചു. 2019ല്‍ കോപ്പ അമേരിക്കയും അതിന് മുമ്പ് ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പും നേടിയ ടീമുകളിലും അദ്ദേഹം ഉണ്ടായിരുന്നു. ബ്രസീലിയന്‍ സീരി എയിലെ കോറിറ്റിബയിലാണ് അദ്ദേഹം കരിയര്‍ ആരംഭിച്ചത്. കോറിറ്റിബയിലെ വിജയങ്ങള്‍ അദ്ദേഹത്തെ സാവോ പോളോ എഫ്സിയില്‍ എത്തിച്ചു. 2013 ലിലും 2014 ലിലും അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം ലീഗ് കിരീടങ്ങള്‍ നേടി. 18 വര്‍ഷത്തെ കരിയറില്‍ അദ്ദേഹം ഫ്രാന്‍സില്‍ സോചൗക്സിനായും ഇറ്റലിയില്‍ ഇന്റര്‍ മിലാന് വേണ്ടിയും കളിച്ചിട്ടുണ്ട്.
Post Your Comments