ബ്രസീലിയൻ യുവതിക്ക് ഭീമൻ കുഞ്ഞ് പിറന്നു; കുഞ്ഞിന്റെ ഭാരം 7.3 കിലോ, നീളം രണ്ടടി
NewsWorld

ബ്രസീലിയൻ യുവതിക്ക് ഭീമൻ കുഞ്ഞ് പിറന്നു; കുഞ്ഞിന്റെ ഭാരം 7.3 കിലോ, നീളം രണ്ടടി

ബ്രസീലില്‍ 27കാരിക്ക് പിറന്ന കുഞ്ഞിന് അസാധാരണ വലിപ്പം. സിസേറിയനിലൂടെയാണ് 7.3കിലോഗ്രാം ഭാരവും രണ്ടടി വലിപ്പവുമുള്ള കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിന് ക്ലീഡിയൻ സാന്റോസ് ഡോ സാന്റോസ് എന്നാണ് പേരിട്ടിരിക്കുന്നത്.

ആമസോണാസ് സംസ്ഥാനത്ത് ഈ മാസം 18നായിരുന്നു കുഞ്ഞ് പിറന്നത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ഒമ്പത് മാസം പ്രായമുള്ള ഉടുപ്പുകളും നാപ്കിനുകളുമാണ് കുഞ്ഞ് ഉപയോഗിക്കുന്നത്. ആമസോണ സംസ്ഥാനത്ത് ജനിച്ച കുഞ്ഞുങ്ങളില്‍ ഏറ്റവും ഭാരമുള്ളതില്‍ രണ്ടാമനാണ് ആങ്കേഴ്സണ്‍. 2005ല്‍ ജനിച്ച അഡേമില്‍റ്റണ്‍ സാന്‍ഡോസ് എന്ന കുട്ടിക്കാണ് ഒന്നാം സ്ഥാനം. എട്ട് കിലോ ആയിരുന്നു ഭാരം. 1955ല്‍ ഇറ്റലിയില്‍ സാധാരണ പ്രസവത്തില്‍ ജനിച്ച 10.2 കിലോ ഭാരമുള്ള അന്ന ബേറ്റ്സ് എന്ന കുഞ്ഞിന്റെ പേരിലാണ് ഏറ്റവും ഭാരമുള്ള കുഞ്ഞിന്റെ റെക്കാർഡ്.

Related Articles

Post Your Comments

Back to top button