ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങി; അഡ്വ. സൈബി ജോസിനെതിരെ ഗുരുതര കണ്ടെത്തല്‍
NewsKeralaCrime

ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങി; അഡ്വ. സൈബി ജോസിനെതിരെ ഗുരുതര കണ്ടെത്തല്‍

കൊച്ചി: ജഡ്ജിയുടെ പേരില്‍ കൈക്കൂലി വാങ്ങിയ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തല്‍. മൂന്ന് ജഡ്ജിമാരുടെ പേരില്‍ സൈബി ജോസ് കിടങ്ങൂര്‍ വന്‍ തോതില്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്ന് ഹൈക്കോടതി വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 72 ലക്ഷം രൂപ കൈപ്പറ്റിയെന്ന് അഭിഭാഷകര്‍ മൊഴി നല്‍കി. ഒരു ജഡ്ജിയുടെ പേരില്‍ മാത്രം വാങ്ങിയത് 50 ലക്ഷം രൂപയാണ്. നാല് അഭിഭാഷകരാണ് വിജിലന്‍സ് വിഭാഗത്തിന് മൊഴി നല്‍കിയത്. എറണാകുളം സൗത്ത് പോലീസ് റജിസ്റ്റര്‍ ചെയ്ത പീഡന കേസില്‍ നിര്‍മാതാവിന് 25 ലക്ഷം ചെലവായിട്ടുണ്ട്. 15 ലക്ഷം രൂപയാണ് സൈബി ഫീസായി വാങ്ങിയത്. അഞ്ച് ലക്ഷം കുറക്കാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ ജഡ്ജിന് കുറച്ചു കൂടുതല്‍ പൈസ കൊടുക്കേണ്ടതുണ്ട് എന്ന് സൈബി പറഞ്ഞു എന്ന് മൊഴി.

സൈബി സംശയാസ്പദമായ സാഹചര്യത്തിലുള്ള വ്യക്തിയാണെന്നും ഇയാള്‍ ആഡംബര ജീവിതമാണ് നയിച്ചതെന്നും ഹൈക്കോടതി വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വന്തമായി മൂന്ന് ലക്ഷ്വറി കാറുകള്‍ ഉണ്ടെന്നും സൈബിയുടെ കക്ഷികള്‍ പ്രമുഖ സിനിമ താരങ്ങളാണെന്നും കണ്ടെത്തിയിട്ടുണ്ട്. ജഡ്ജിമാരുടെ പേരില്‍ വന്‍ തുക വാങ്ങിയതിന് സൈബി ജോസിനെതിരെ തെളിവുണ്ടെന്നും അഭിഭാഷകനെതിരെ അഡ്വക്കേറ്റ് ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതിയലക്ഷ്യ നടപടിയും സ്വീകരിക്കാവുന്നതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അച്ചടക്കനടപടി സ്വീകരിക്കാന്‍ ബാര്‍ കൗണ്‍സിലിന് ശിപാര്‍ശ ചെയ്യാമെന്ന് ഹൈക്കോര്‍ട്ട് വിജിലന്‍സ് വിഭാഗം മുന്നോട്ട് വെച്ചു.

Related Articles

Post Your Comments

Back to top button