
ലണ്ടന്‍: ബോറിസ് ജോണ്സണ് രാജിവച്ചതോടെ ഒഴിഞ്ഞുകിടക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജനായ ഋഷി സുനാകിന് ആദ്യ റൗണ്ടില്‍ വിജയം. ഇന്നലെ നടന്ന ആദ്യ റൗണ്ട് വോട്ടിംഗിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലീഡര്‍ സ്ഥാനത്തേക്കും ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കും ഉള്ള വോട്ടിംഗില്‍ ഋഷി സുനാക് വ്യക്തമായ ലീഡോടെ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.
ബോറിസ് ജോണ്സണ് മന്ത്രി സഭയിലെ ധനമന്ത്രി കൂടിയായിരുന്ന ഋഷി സുനാകിന് 88 വോട്ടാണ് ലഭിച്ചത്. തൊട്ടുപിന്നില്‍ വാണിജ്യമന്ത്രിയായിരുന്ന പെന്നി മോര്‍ഡന്റിന് 67 വോട്ടാണ് ലഭിച്ചത്. വിദേശകാര്യ സെക്രട്ടറിയായിരുന്ന ലിസ് ട്രസിന് 50 വോട്ട് ലഭിച്ചു. മുന്‍ ചാന്‍സല്‍ നദിം സഹാവിയും മുന്‍ ആരോഗ്യ സെക്രട്ടറി ജെറിമി ഹണ്ടും മത്സരത്തില്‍ നിന്ന പുറത്ത്. നദിമിന് 25ഉം ജെറിമിക്ക് 18ഉം വോട്ടാണ് ലഭിച്ചത്.
Post Your Comments