കാട്ടാക്കടയിലെ മര്‍ദനം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
KeralaNews

കാട്ടാക്കടയിലെ മര്‍ദനം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കാട്ടാക്കട ബസ് ഡിപ്പോയില്‍ മകളുടെ മുന്നിലിട്ട് അച്ഛനെ തല്ലിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരെ സസ്പെന്റ് ചെയ്തു. നാല് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്‍. സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍. അനില്‍കുമാര്‍, അസിസ്റ്റന്റ് സി.പി. മിലന്‍ ഡോറിച്ച് എന്നിവരെയാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്തത്. 45 ദിവസമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നല്‍കിയിരിക്കുന്നത്. അതിനുള്ളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

സംഭവത്തില്‍ ഹൈക്കോടതി ഇടപെടുകയും റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്. പ്രേമനും മകളും ഇന്നലെ രാവിലെയാണ് കാട്ടാക്കട ഡിപ്പോയില്‍ കണ്‍സെഷന് വണ്ടി എത്തുന്നത്. കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടതോടെ തര്‍ക്കമുണ്ടാകുകയും മര്‍ദനമേല്‍ക്കുകയുമായിരുന്നു.

Related Articles

Post Your Comments

Back to top button