ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലെ മോഷണം; രണ്ടു പേര്‍ അറസ്റ്റില്‍
MovieNewsNationalEntertainment

ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലെ മോഷണം; രണ്ടു പേര്‍ അറസ്റ്റില്‍

ചെന്നൈ: ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ നിന്നും അറുപതോളം പവന്‍ സ്വര്‍ണവും വജ്രാഭരണങ്ങളും നഷ്ട്ടപെട്ട കേസില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍. ഐശ്വര്യയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന 40കാരിയായ ഈശ്വരിയെയാണ് അറസ്റ്റിലായിരിക്കുന്നത്. മോഷണം സംബന്ധിച്ച പരാതിയില്‍ വീട്ടുജോലിക്കാരിയെ സംശയിക്കുന്നതായി ഐശ്വര്യ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് പോലീസ് ഈശ്വരിയെ ചോദ്യം ചെയ്തത്. ചോദ്യങ്ങള്‍ക്ക് പരിഭ്രമത്തോടെ പ്രതികരിച്ചതോടെ കൂടുതല്‍ അന്വേഷണം നടത്താന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു.

ഈശ്വരി സ്വര്‍ണ്ണവും ആഭരണങ്ങളും മോഷ്ടിച്ചതായി വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ സമ്മതിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഈശ്വരിയുടെയും ഭര്‍ത്താവിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ ഇടയ്ക്കിടെ വന്‍ തുക ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യയിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. 2019 മുതല്‍ 60 പവനിലധികം ആഭരണങ്ങള്‍ ചെറുതായി മോഷ്ടിച്ച് വില്‍പ്പന നടത്തിയതായി ഇരുവരും സമ്മതിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.

Related Articles

Post Your Comments

Back to top button