കണ്ണൂരില്‍ സ്വകാര്യ ബസ് വയലിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്
NewsKerala

കണ്ണൂരില്‍ സ്വകാര്യ ബസ് വയലിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂരില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. കൂത്തുപറമ്പിന് സമീപം മാനന്തേരി കാവിന്‍മൂലയിലാണ് അപകടം നടന്നത്. രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. മാനന്തേരി- വണ്ണാത്തിമൂല ഭാഗത്ത് സര്‍വീസ് നടത്തുന്ന അമ്പിളി ബസാണ് അപകടത്തില്‍പ്പെട്ടത്.

Related Articles

Post Your Comments

Back to top button