വിവാഹ സല്‍ക്കാരം കഴിഞ്ഞ് മടങ്ങുന്നതിടെ കാല്‍നട യാത്രക്കാരന്‍ ബസ്സിടിച്ച് മരിച്ചു
NewsKeralaObituary

വിവാഹ സല്‍ക്കാരം കഴിഞ്ഞ് മടങ്ങുന്നതിടെ കാല്‍നട യാത്രക്കാരന്‍ ബസ്സിടിച്ച് മരിച്ചു

മലപ്പുറം: വിവാഹ സല്‍ക്കാരം കഴിഞ്ഞ് മടങ്ങുന്നതിടെ കാല്‍നട യാത്രക്കാരന്‍ ബസ്സിടിച്ച് മരിച്ചു. ഇന്നലെ രാത്രി 8:30 ഓടെ നിലമ്പൂര്‍ എടക്കര പള്ളിപ്പടിയില്‍ വച്ചായിരുന്നു അപകടം. കിഴക്കുംകരമ്മല്‍ വേലായുധന്‍ ആണ് മരിച്ചത്. വിവാഹ സല്‍ക്കാരം കഴിഞ്ഞ് ഭക്ഷണം കഴിച്ച് ഓഡിറ്റോറിയത്തില്‍ നിന്നും നടന്ന് പോകുന്നതിനിടെ ഇയാളെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരണം.

Related Articles

Post Your Comments

Back to top button