പത്താംക്ലാസ് വിദ്യാര്‍ഥിനിയുമായി ഒളിച്ചോടി; പത്തനംതിട്ടയില്‍ ഡ്രൈവര്‍ അറസ്റ്റില്‍, പെണ്‍കുട്ടിയുമായി മുങ്ങിയത് ബസ് ഉപേക്ഷിച്ചശേഷം
NewsKerala

പത്താംക്ലാസ് വിദ്യാര്‍ഥിനിയുമായി ഒളിച്ചോടി; പത്തനംതിട്ടയില്‍ ഡ്രൈവര്‍ അറസ്റ്റില്‍, പെണ്‍കുട്ടിയുമായി മുങ്ങിയത് ബസ് ഉപേക്ഷിച്ചശേഷം

സീതത്തോട്(പത്തനംതിട്ട): ബസ് ഉപേക്ഷിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായി ഒളിച്ചോടിയ ഡ്രൈവര്‍റെ അറസ്റ്റ് ചെയ്തു. അരിയ്ക്കക്കാവ് സ്വദേശി ഷിബിനെയാണ് മൂഴിയാര്‍ പൊലീസ് പിടികൂടിയത്. ആങ്ങമൂഴി പത്തനംതിട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍റാണ് ഇയാള്‍. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയതെന്ന് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ആങ്ങമൂഴിയില്‍നിന്ന് വെളുപ്പിനു പത്തനംതിട്ടയ്ക്കു സര്‍വീസ് ആരംഭിക്കുന്ന ബസിലാണ് പെണ്‍കുട്ടിയെയുംകൊണ്ട് ഷിബിന്‍ പോയത്.

രാവിലെ ആറിന് ബസ് പത്തനംതിട്ടയില്‍ എത്തിയപ്പോള്‍ ഡ്രൈവര്‍ക്കൊപ്പം പോവുകയാണെന്ന് പെണ്‍കുട്ടി വീട്ടില്‍ വിളിച്ചറിയിച്ചു. ഓടിച്ചിരുന്ന ബസ് പത്തനംതിട്ട സ്വകാര്യ ബസ് ടെര്‍മിനലില്‍ ഉപേക്ഷിച്ച ശേഷമാണ് 38-കാരനായ ഷിബിന്‍ പെണ്‍കുട്ടിയുമായി കടന്നുകളഞ്ഞത്. പത്താംക്ലാസ് വിദ്യാര്‍ഥിനിയുമായി കേരളം വിടാനായിരുന്നു പദ്ധതി.

അതേസമയം പരാതി ലഭിച്ചതോടെ ബസ് സ്റ്റാന്‍ഡുകളും റെയില്‍വേ സ്‌റ്റേഷനുകളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് വൈകിട്ട് ആറിന് കോട്ടയത്തു നിന്നാണ് ഷിബിനും പെണ്‍കുട്ടിയും പിടിയിലായത്. മൂഴിയാര്‍ സിഐ ഗോപകുമാര്‍, എസ്‌ഐ വി എസ് കിരണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പോക്‌സോ കേസ് അടക്കം ഇയാള്‍ക്കെതിരെ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ കുറെ മാസങ്ങളായി കൊച്ചുകോയിക്കല്‍ താമസിക്കുന്ന ഷിബിന്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.

Related Articles

Post Your Comments

Back to top button