
നാസിക്: മഹാരാഷ്ട്രയില്‍ ഷിര്‍ദി സായിബാബ ഭക്തര്‍ സഞ്ചരിച്ച ആഢംബര ബസ് ട്രക്കുമായി കൂട്ടിയിടിച്ച് പത്തു പേര് മരിച്ചു. അഞ്ചു പേര്‍ക്കു പരിക്കേറ്റു. നാസിക്കില്‍ പതാര്ഡെയിലാണ് അപകടം. താനെ അംബര്‍നാഥില്‍നിന്ന് ഷിര്‍ദിയിലേക്കു പോവുകയായിരുന്നു ബസ്.
രാവിലെ ഏഴോടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ നടുക്കം പ്രകടിപ്പിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം അടിയന്തര നഷ്ടപരിഹാരം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. പരിക്കേറ്റവര്‍ക്കു സൗജന്യ ചികിത്സ നല്‍കും. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു.
Post Your Comments