
മലപ്പുറം: കെ.എസ്.ആര്‍.ടി.സി ബസ്സില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കണ്ണൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍. കാഞ്ഞങ്ങാട്-പത്തനംതിട്ട ബസ്സിലാണ് സംഭവം. കണ്ണൂരില്‍ നിന്നുള്ള യാത്രക്കാരനായ ഷംസുദ്ദീനാണ് വളാഞ്ചേരി പോലീസിന്റെ പിടിയിലായത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭഴം.
കണ്ണൂരില്‍ നിന്നും ബസ്സില്‍ കയറിയതായിരുന്നു യുവതി. ഇരുവരും സമീപത്തുള്ള സീറ്റുകളിലാണ് ഇരുന്നത്. കോഴിക്കോട് കഴിഞ്ഞതോടെ യുവാവ് യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. യുവതിയുടെ ശരീരത്തില്‍ ഇയാള്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതോടെ യുവതി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മലപ്പുറം വളാഞ്ചേരിയില്‍ ബസ്സ് തടഞ്ഞ് പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Post Your Comments