വന്‍ പ്രതിസന്ധിയെ നേരിട്ട് ബൈജൂസ്: രേഖപ്പെടുത്തിയത് 4,588 കോടിയുടെ നഷ്ടം
NewsTech

വന്‍ പ്രതിസന്ധിയെ നേരിട്ട് ബൈജൂസ്: രേഖപ്പെടുത്തിയത് 4,588 കോടിയുടെ നഷ്ടം

ന്യൂഡല്‍ഹി: ബൈജൂസ് എഡ്യുടെക് വന്‍ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ബൈജൂസിന്റെ നഷ്ടം 13 മടങ്ങ് വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 4588 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 12.5 കോടി രൂപയാണ് കമ്പനിയുടെ പ്രതിദിന നഷ്ടം. ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.

കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ വരുമാനത്തിലും ഇടിവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വരുമാനം 2,704 കോടിയില്‍ നിന്നും 2,428 കോടിയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആഗോള തലത്തില്‍ ഇരുപതോളം കമ്പനികളെയാണ് ബൈജൂസ് ഏറ്റെടുത്തിരുന്നത്. ഇവയില്‍ പലതും നഷ്ടത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓണ്‍ലൈന്‍ പഠനം മാത്രമുണ്ടായിരുന്ന കോവിഡ് കാലത്ത് നേട്ടമുണ്ടാക്കാനാകാത്തതും ബൈജുവിന് തിരിച്ചടിയായി.

Related Articles

Post Your Comments

Back to top button