ലൈംഗീക തമാശ പറഞ്ഞതില്‍ മാപ്പ്: ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു
MovieNewsKeralaEntertainmentCrime

ലൈംഗീക തമാശ പറഞ്ഞതില്‍ മാപ്പ്: ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു

കൊച്ചി: കഴിഞ്ഞ ദിവസങ്ങളില്‍ ധ്യാന്‍ ശ്രീനിവാസന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങല്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇത് മീടു മൂവ് മെന്റിനെ പരിഹസിക്കുന്ന രീതിയിലാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനം. താന്‍ മീടു മൂവ്‌മെന്റിനെ നിസാരമായി കണ്ടിട്ടില്ല എന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നത്. സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ മാപ്പ് പറഞ്ഞതച്.

‘ആദ്യമായി പറയട്ടെ, മീ ടൂ മൂവ്മെന്റിനെ ഞാന്‍ നിസ്സാരമായിട്ടേ അല്ല കാണുന്നത്. എന്നോട് ചോദിക്കുന്ന ചില ചോദ്യങ്ങളാണ്, ചേട്ടനെ ആരെങ്കിലും തേച്ചിട്ടുണ്ടോ എന്നാണ് എന്നോട് ചോദിക്കുന്നത്. ബേസിക്കലി അത് സബ് സ്റ്റാന്‍ഡേര്‍ഡ് ആയിട്ടുള്ള ഒരു ചോദ്യമാണ്. എന്തിനാണ് അങ്ങനെയൊരു ചോദ്യമെന്ന് എനിക്ക് മനസിലായിട്ടില്ല.ചേട്ടന്‍ ആരെയെങ്കിലും തേച്ചിട്ടുണ്ടോ? ഞാന്‍ പറഞ്ഞു ഞാന്‍ കുറേ പേരെ തേച്ചിട്ടുണ്ട്. ഞാന്‍ വെറുതെ അങ്ങ് തട്ടുവാ. എന്നെ കുറേ പേര് തേച്ചിട്ടുണ്ട് എന്ന് ഞാന്‍ പറഞ്ഞു കഴിഞ്ഞാല്‍ ആരൊക്കെയാണ് അത് എന്ന് അടുത്ത ചോദ്യം വരും. അപ്പോള്‍ ഞാന്‍ പറഞ്ഞു ഞാന്‍ കുറേ പേരെ തേച്ചിട്ടുണ്ട് എന്ന്. ഇതിനെ ഫോളോ ചെയ്താണ് ഞാന്‍ ആ സ്റ്റേറ്റ്മെന്റ് പറഞ്ഞത്.

പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ ഞാന്‍ പെട്ടുപോയേനെ, കുറേ വര്‍ഷം ഞാന്‍ അകത്തുകിടന്നേനെ എന്ന് ഞാന്‍ പറഞ്ഞു. ചെറുതായി ഒന്ന് ചിരിച്ചിട്ടാണ് ഞാന്‍ അത് പറഞ്ഞത്. ആ ചിരിച്ചതുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ആയ ഒരു ചേച്ചി ഒരു സ്റ്റേറ്റ്മെന്റ് ഇട്ടു.ഞാന്‍ പണ്ടുചെയ്ത തോന്നിവാസവും പോക്രിത്തരവുമൊക്കെ ആലോചിക്കുന്നതിന് മുന്‍പ് ഞാന്‍ സാധാരണ ഒന്ന് ചിരിക്കും.

അത് ഒരിക്കലും മറ്റുള്ളവരെ വേദനിപ്പിക്കാന്‍ വേണ്ടിയുള്ള ചിരിയോ ഒഫന്റ് ചെയ്യാന്‍ വേണ്ടിയുള്ള ചിരിയോ അല്ലെങ്കില്‍ ഇപ്പറഞ്ഞ അതിജീവിച്ചവരെ ഇന്‍സള്‍ട്ട് ചെയ്യാനോ വിഷമിപ്പിക്കാനോ ഉള്ള രീതിയിലുള്ള കൊലച്ചിരിയോ അല്ല. മറിച്ച് എന്റെ കഥകള്‍ ആലോചിച്ചിട്ടുള്ള ചിരിയാണ്. ആ ചിരി ചിലരെ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പുപറയുകയാണ്. എന്നാല്‍ എന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ എന്റെ കൗരമത്തില്‍ സംഭവിച്ചാണ്.

എന്നാല്‍ ഇത്തരം കാര്യങ്ങള്‍ അറിവില്ലാത്തത് കൊണ്ടാണ് പറഞ്ഞത്. എന്നാല്‍ പലരും എന്നെ തിരുത്തിയപ്പോഴാണ് അത് പറയാന്‍ പാടില്ലത്താണ് എന്ന് എനിക്ക് മനസിലായത് എന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

Related Articles

Post Your Comments

Back to top button