ബംഗാള്‍ വിദ്യാഭ്യാസ മന്ത്രിയുടെ മകളെ പിരിച്ചുവിട്ട് കല്‍ക്കട്ട ഹൈക്കോടതി; ശമ്പളം മടക്കിനല്‍കാനും നിര്‍ദേശം
NewsNational

ബംഗാള്‍ വിദ്യാഭ്യാസ മന്ത്രിയുടെ മകളെ പിരിച്ചുവിട്ട് കല്‍ക്കട്ട ഹൈക്കോടതി; ശമ്പളം മടക്കിനല്‍കാനും നിര്‍ദേശം

കൊല്‍ക്കത്ത: കല്‍ക്കട്ട ഹൈക്കോടതി പശ്ചിമബംഗാള്‍ വിദ്യാഭ്യാസമന്ത്രി പരേഷ് ചന്ദ്ര അധികാരിയുടെ മകളെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. അധ്യാപികയായി ജോലി ചെയ്തിരുന്ന കാലത്തെ ശമ്പളം മടക്കി നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2018 നവംബര്‍ വരെ കൈപ്പറ്റിയ ശമ്പളം രണ്ടു ഗഡുക്കളായി രജിസ്ട്രാര്‍ക്ക് നല്‍കാനാണ് സിംഗിള്‍ ബഞ്ച് ജഡ്ജി അവിജിത് ഗംഗോപാധ്യായ് അങ്കിത അധികാരിയോട് നിര്‍ദേശിച്ചിരിക്കുന്നത്.

അധ്യാപക തസ്തികയിലേക്കുള്ള പരീക്ഷയില്‍ അധികാരിയുടെ മകളേക്കാള്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചിട്ടും തനിക്ക് നിയമനം നല്‍കിയില്ലെന്ന് അവകാശപ്പെട്ട് ഉദ്യോഗാര്‍ഥി നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. അതേസമയം, മകളുടെ അനധികൃത നിയമനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി പരേഷ് ചന്ദ്ര അധികാരി ഇന്ന് രാവിലെ സിബിഐ ഓഫിസില്‍ ഹാജരായി.

അധികാരിക്കും മകള്‍ക്കുമെതിരെ സിബിഐ വ്യാഴാഴ്ച കേസ് എടുത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്‍പില്‍ ഹാജരാകാന്‍ ഹൈക്കോടതി നിശ്ചയിച്ച സമയപരിധി പാലിക്കാതിരുന്നതിന് പിന്നാലെയാണ് അധികാരിക്കെതിരെ സിബിഐ കേസ് എടുത്തത്.

Related Articles

Post Your Comments

Back to top button